കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരവാദമാണ് ഇന്ത്യയുടെ വെല്ലുവിളി: മന്‍മോഹന്‍

  • By Staff
Google Oneindia Malayalam News

Manmohan Singh
ദില്ലി: ഭീകരവാദമാണു രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും അതിനെ ചെറുത്തു തോല്‍പ്പിക്കുമെന്നും പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്. സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

നക്സലിസം ജനധിപത്യ വിരുദ്ധമാണ്. നക്സല്‍ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സംസ്ഥാനങ്ങള്‍ക്കു കേന്ദ്രസേനയുടെ സഹായം നല്‍കും. ഒന്‍പതു ശതമാനം വളര്‍ച്ചാ നിരക്കാണു രാജ്യം ലക്ഷ്യമിടുന്നത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ജനാധിപത്യത്തെ ശക്തിപ്പെടുത്തി.

രാജ്യ പുരോഗതിക്കു സഹകരണം ആവശ്യമാണ്. എല്ലാ പൗരന്‍മാരും രാജ്യ പുരോഗതിക്കായി പ്രവര്‍ത്തിക്കണം. സാമ്പത്തിക മാന്ദ്യത്തെ രാജ്യം ഒറ്റക്കെട്ടായി നേരിടും. ലോകം സാമ്പത്തിക മാന്ദ്യത്തെ നേരിടുമ്പോഴും ഇന്ത്യയുടെ നില ഭദ്രമാണ്- മന്‍മോഹന്‍ പറഞ്ഞു.

കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്കു പ്രാമുഖ്യം നല്‍കും. കാര്‍ഷിക മേഖലയില്‍ ഏഴു ശതമാനം വളര്‍ച്ചയാണു ലക്ഷ്യമിടുന്നത്. വരള്‍ച്ച മൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് എല്ലാവിധ സഹായങ്ങളും ചെയ്യും. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിജയകരമായിരുന്നു. ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പു വരുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ പരിഷ്കരണ ബില്‍ ഓരോ കുഞ്ഞിനും വിദ്യാഭ്യാസം ഉറപ്പു വരുത്തും. സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കും. സ്ത്രീ സാക്ഷരതാ മിഷന്‍ തുടങ്ങും. വനിതാ സംവരണ ബില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. നിയസഭകളിലും ലോക്സഭകളിലും അമ്പതു ശതമാനം വനിതാ സംവരണം ഉറപ്പു വരുത്തും.

ഭക്ഷ്യധാന്യ ശേഖരത്തിന്‍റെ നില ഭദ്രമാണെന്നും അദ്ദേഹം അറിയിച്ച പ്രധാനമന്ത്രി . എച്ച്1എന്‍1 പനി നിയന്ത്രിക്കാന്‍ കഴിയുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും പറഞ്ഞു. രോഗം നേരിടുന്നതിനു സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്നു ആവശ്യമായ നടപടികള്‍ സ്വീകരിക്കും. എച്ച്1എന്‍1 കാര്യത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും സിങ് പറഞ്ഞു.

പരിസ്ഥിതി സംരക്ഷണത്തിനായി എട്ടു ദേശീയ പദ്ധതികള്‍ ആവിഷ്കരിക്കും. ജമ്മു-കശ്മീരില്‍ വിഘടന വാദം അനുവദിക്കില്ല. ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനു കൂടുതല്‍ തുക വകയിരുത്തും. വിമുക്തഭടന്‍മാരുടെ പെന്‍ഷന്‍ തുക വര്‍ധിപ്പിക്കും. രാജീവ് ആവാസ് യോജന പദ്ധതിയിലൂടെ ചേരികള്‍ നിര്‍മാര്‍ജ്ജനം ചെയ്യും. അയല്‍രാജ്യങ്ങളുമായി ഇന്ത്യ സമധാനമാണ് ആഗ്രഹിക്കുന്നതെന്നും വര്‍ഗീയ വാദം തടയാന്‍ പ്രത്യേക നിയമം കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X