കേരളത്തില്‍ 4പേര്‍ക്കുകൂടി പന്നിപ്പനി
തിരുവനന്തപുരം: കേരളത്തില്‍ നാല് പേര്‍ക്ക് കൂടി എച്ച്1 എന്‍1 വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. തൃശൂര്‍, കോഴിക്കോട് ജില്ലയിലുള്ളവരാണിവര്‍. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 59 ആയി.
ഇതില്‍ 20 പേര്‍ മാത്രമേ ചികിത്സയിലുള്ളൂ. ബാക്കിയുള്ളവര്‍ക്ക് പനി മാറിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. 140 പേരുടെ സ്രവം ദില്ലിയിലെ ലാബിലേക്ക് പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്. എന്നാല്‍ വെള്ളിയാഴ്ചവരെ പരിശോധനാഫലങ്ങളൊന്നും ലഭിച്ചിട്ടില്ല.
കോഴിക്കോട് ജില്ലയില്‍ നിന്ന് പരിശോധിച്ച് അഞ്ച് പേരില്‍ രണ്ട് പേര്‍ക്കാണ് പന്നിപ്പനിയുള്ളത്. ലണ്ടന്‍, ബഹറിന്‍ എന്നിവിടങ്ങളില്‍ നിന്ന് വന്നവരാണ് ഈ രണ്ടുപേര്‍.
തൃശൂര്‍ ജില്ലാ ആസ്‌പത്രിയില്‍ ചികിത്സയിലുള്ള ഗള്‍ഫില്‍ നിന്ന് വന്ന ഒരാള്‍ക്കും ഒരു കുട്ടിയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നാല് പേര്‍ക്ക് പനി ബാധിച്ചിരുന്നെങ്കിലും രണ്ട് പേര്‍ക്ക് രോഗം മാറിയതായി ജില്ലാ ആസ്‌പത്രി അധികൃതര്‍ പറഞ്ഞു.
ഇതിനിടെ ബാംഗ്ലൂരില്‍ ഒരാള്‍ കൂടി പന്നിപ്പനിബാധയെത്തുടര്‍ന്ന് മരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മറ്റൊരാളും മരിച്ചിരുന്നു. ഇതോടെ കര്‍ണാടകത്തില്‍ പനിമരങ്ങള്‍ മൂന്നായി.


Click it and Unblock the Notifications