കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൗഡ പക്ഷത്തിന് മന്ത്രി: വിഎസ് ആദ്യം എതിര്‍ത്തു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ജനതാദള്‍ (ഗൗഡ) വിഭാഗത്തിന്‌ മന്ത്രിസ്ഥാനം നല്‍കാനുള്ള നിര്‍ദ്ദേശത്തെ എല്‍ഡിഎഫ്‌. യോഗത്തില്‍ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ എതിര്‍ത്തു. ഗൗഡപക്ഷത്തിന് മന്ത്രിസ്ഥാനം നല്‍കാനുള്ള നിര്‍ദ്ദേശം എല്ലാവരും അംഗീകരിക്കുന്നതായി കണ്ടപ്പോള്‍ യോഗത്തില്‍ അധ്യക്ഷനായിരുന്ന വി.എസ്‌. പൊടുന്നനെ എതിര്‍പ്പുയര്‍ത്തുകയായിരുന്നു‌.

മന്ത്രിയാകാന്‍ പാടില്ലെന്ന്‌ കാട്ടി ജനതാദള്‍ പാര്‍ലമെന്ററി പാര്‍ട്ടി അംഗങ്ങള്‍ക്ക്‌ പാര്‍ട്ടി ചീഫ്‌ വിപ്പ്‌ കെ.പി. മോഹനന്‍ എംഎല്‍എ നല്‍കിയ വിപ്പ്‌ ചൂണ്ടിക്കാട്ടിയായിരുന്നു വിഎസിന്‍റെ വാദം. കെ.പി. മോഹനന്റെ കത്തിന്റെ പശ്ചാത്തലത്തില്‍ പ്രശ്‌നം വിശദമായി പരിശോധിച്ചശേഷം ദള്‍ (ഗൗഡ) വിഭാഗത്തിന്‌ മന്ത്രിസ്ഥാനം നല്‍കാമെന്നും അതുവരെ അവരുടെ വകുപ്പ്‌ കോണ്‍ഗ്രസ്‌ (എസ്‌) പ്രതിനിധി കടന്നപ്പള്ളിയെ ഏല്‌പിക്കാമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

ഈ ഘട്ടത്തില്‍ ഇടപെട്ട സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നിയമപ്രശ്‌നമുണ്ടോയെന്ന്‌ വിശദീകരിക്കാന്‍ ദള്‍ (ഗൗഡ) നേതാവ്‌ മാത്യു ടി. തോമസിനോട്‌ നിര്‍ദ്ദേശിച്ചു. നിയമജ്ഞരുമായി ഇക്കാര്യം ചര്‍ച്ച ചെയ്‌തുവെന്നും തങ്ങളുടെ പാര്‍ട്ടിക്ക്‌ മന്ത്രിമാരെ ലഭിക്കുന്നതില്‍ നിയമപ്രശ്‌നമൊന്നുമില്ലെന്നുമായിരുന്നു മുന്‍മന്ത്രി മാത്യു ടി. തോമസിന്റെ മറുപടി.

പാര്‍ട്ടി ദേശീയനേതൃത്വമാണ്‌ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക്‌ ചിഹ്നം നല്‍കിയത്‌. അതിനാല്‍ അവരുടെ വിപ്പാണ്‌ ബാധകമാകുകയെന്നും മാത്യു ടി. തോമസ്‌ പറഞ്ഞു. ആ നിലയ്‌ക്ക്‌ അവര്‍ക്ക്‌ മന്ത്രിസ്ഥാനം നല്‍കാമെന്ന്‌ പിണറായി നിര്‍ദ്ദേശിച്ചതോടെയാണ്‌ ഈ കാര്യത്തില്‍ തീരുമാനം ഉണ്ടായത്‌.

ദള്‍ (ഗൗഡ) വിഭാഗത്തിന്‌ മന്ത്രിസ്ഥാനം നല്‍കുന്നതിനെ കഴിഞ്ഞ എല്‍.ഡി.എഫ്‌. യോഗത്തിലും എതിര്‍ത്ത സിപിഐ., പക്ഷേ ഈ യോഗത്തില്‍ കാര്യമായ എതിര്‍പ്പ്‌ ഉയര്‍ത്തിയില്ല. എന്നാല്‍ ആര്‍എസ്‌പി ഗൗഡയുടെ ചില കോണ്‍ഗ്രസ്‌ അനുകൂലനിലപാടുകള്‍ ഈ യോഗത്തിലും ഉന്നയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X