ഇന്ത്യ അമേരിക്കയുടെ നല്ല സുഹൃത്ത്: ഒബാമ

സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നവേളയില്‍ ഇന്ത്യക്കാര്‍ക്ക് ആശംസകള്‍ നേരുന്നതായും അദ്ദേഹം അറിയിച്ചു. ഒരു പേജു വരുന്ന സന്ദേശം ഒബാമ കൈയൊപ്പു വച്ചാണ് പുറത്തിറക്കിയത്.
ഇന്ത്യന്‍ ജനാധിപത്യ സംവിധാനം പക്വത നേടിയതാണ്. പല ഭാഷകളും സംസ്കാരവും വൈവിധ്യങ്ങളും നിലനില്‍ക്കെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന പദവി സ്വന്തമാക്കാന്‍ കഴിഞ്ഞത് ഇന്ത്യയുടെ വലിയ നേട്ടമാണ്.
സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യ മുന്നേറ്റത്തിന്റെ പാതയിലാണ്. ഇന്ത്യയില്‍ നിന്നുള്ള പ്രഫഷനലുകള്‍ രാജ്യത്തെ വളര്‍ച്ചയുടെ പുതിയ പാതയില്‍ എത്തിരിച്ചു. ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍മാരും എന്‍ജിനീയര്‍മാരും ചിന്തകരും ഇന്ത്യയ്ക്കും ലോകത്തിനെന്പാടും ഉപകരിക്കുന്ന ഒട്ടേറെ ആശയങ്ങള്‍ നല്‍കിയവരാണെന്നും അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.












Click it and Unblock the Notifications