ഈ അനുഭവം ഏഷ്യക്കാരനായതിനാല്‍: ഷാരൂഖ്

ഏഷ്യക്കാരനായതിനാലാണ് ഈ അപമാനം സഹിക്കേണ്ടിവന്നത്. ഖാന്‍ എന്നുപേരുള്ളവരെല്ലാം തീവ്രവാദികളല്ല. ഒരു മണിക്കൂര്‍ നേരത്തേയ്‌ക്ക് ഫോണ്‍ ഉപയോഗിക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ എന്നെ അനുവദിച്ചില്ല. സംഭവത്തില്‍ വലിയ ദുഖമുണ്ട്- അദ്ദേഹം പറഞ്ഞു.
ലോകംമുഴുവന്‍ അറിയപ്പെടുന്ന ഒരു താരത്തെ മുസ്ലീം ആണെന്നതിന്റെ പേരില്‍ തടഞ്ഞുവച്ചതിനെതിരെ നാനാഭാഗത്തുനിന്നും പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു.
യുഎസ് കോണ്‍സുലേറ്റിലേയ്‌ക്ക് താന്‍ തനിച്ചാണ് യാത്രചെയ്‌തതെന്നും ഖാന്‍ എന്ന പേരുള്ളതിനാല്‍ തന്റെ സുരക്ഷാ ഉദ്യോഗസ്ഥന് വിസ നിഷേധിച്ചുവെന്നും ഷാരൂഖ് പറഞ്ഞു.
ഇത് ഒരു വിവാദമാക്കാന്‍ ഞാനുദ്ദേശിക്കുന്നില്ല. പക്ഷേ ഇനിയും അമേരിക്കയില്‍ വരേണ്ടെന്ന് തീരുമാനിക്കുകയായിരിക്കും നല്ലത്. ഇവരുടെ മതവിവേചനത്തിന് പാത്രമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല- ഷാരൂഖ് പറഞ്ഞു.
ഷാരൂഖിനെ തടഞ്ഞുവച്ച യുഎസ് അധികൃതരുടെ നടപടി ന്യായീകരിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രഇന്‍ഫര്‍മേഷന്‍ മന്ത്രി അംബികാ സോണി പറഞ്ഞു. ഒരു മതത്തിന്റെയും പേരിന്റെയോ അടിസ്ഥാനത്തില്‍ ഒരാളെതടഞ്ഞുവയ്‌ക്കുകയെന്നത് ശരിയായ കാര്യമല്ല. ഇതിനെക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ട്-മന്ത്രി പറഞ്ഞു.
ഇന്ത്യന്‍ സിനിമയുടെ ആഗോളമുഖമാണ് ഷാരൂഖ് ഖാനെന്നും സംഭവിച്ചതെന്താണെന്ന് പരിശോധിക്കുമെന്നും അമേരിക്കന്‍ അംബാസഡര്‍ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications