ഷാരൂഖിനെ അമേരിക്കയില്‍ തടഞ്ഞുവച്ചു

ചിക്കാഗോയില്‍ നടക്കുന്ന ഇന്ത്യന്‍ സ്വാതന്ത്ര്യദിനപരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഷാരൂഖ്. ന്യൂവാര്‍ക്ക് വിമാനത്താവളത്തില്‍ വെച്ചാണ് സംഭവം.
ചോദ്യം ചെയ്യലിനായി വിമാനത്താവളത്തില്‍ ഇരിക്കേണ്ടിവന്ന ഷാരൂഖിനെ രണ്ട് മണിക്കൂര്‍ കഴിഞ്ഞ് ഇന്ത്യന്‍ എംബസി അധികൃതര്‍ ഇടപെട്ടാണ് പുറത്തിറക്കിയത്.
എന്നാല്‍ എന്തായിരുന്നു ഇതിന്റെ കാരണമെന്ന് വ്യക്തമല്ലെങ്കിലും പേരിനൊപ്പം ഖാന്‍ എന്നുള്ളത് വിമാനത്താവളത്തിലെ കന്യൂട്ടര്‍ തിരിച്ചറിഞ്ഞതാണ് കാരണമെന്ന് സൂചനയുണ്ട്. കുറച്ചുനാള്‍ മുമ്പ് മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിനെ അമേരിക്കന്‍ വിമാനക്കമ്പനി ദേഹപരിശോധന നടത്തിയത് ഏറെ വിവാദമായിരുന്നു.












Click it and Unblock the Notifications