മന്ത്രി ദേശീയ പതാക തലകീഴായി ഉയര്‍ത്തി
റായ്‌പുര്‍: ഛത്തീസ്‌ഗഢില്‍ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ മന്ത്രി ദേശീയ പതാക തല കീഴായി ഉയര്‍ത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരു പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്‌തു. ഛത്തീസ്‌ഗഢിലെ ദാന്തെവാഡ പട്ടണത്തിലാണ് സംഭവം.
വനിതാ-ശിശു ക്ഷേമമന്ത്രി ലത ഉസന്‍ഡിയാണ് പതാക തല തിരിച്ചുയര്‍ത്തിയത്. ചടങ്ങിന്റെ അന്ത്യത്തില്‍ ദേശീയഗാനമാലപിയ്‌ക്കുമ്പോഴാണ് ദേശീയപതാക തലതിരിച്ചാണ് ഉയര്‍ത്തിയതെന്ന് മന്ത്രി മനസ്സിലാക്കിയത്. ഉടന്‍തന്നെ പതാക താഴെ ഇറക്കി ശരിയായി ഉയര്‍ത്തി.
പതാക തെറ്റായി കെട്ടിവെച്ച ഹെഡ്‌കോണ്‍സ്റ്റബിളിനെ സസ്‌പെന്‍ഡ് ചെയ്യുകയും എസ്‌പി അമരേഷ് മിശ്രയോട് വിശദീകരണമാവശ്യപ്പെടുയും ചെയ്‌തു. ഹെഡ് കോണ്‍സ്‌റ്റബിളിനെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.












Click it and Unblock the Notifications