സ്വതന്ത്ര്യദിനത്തില്‍ കരിങ്കൊടി ഉയര്‍ത്തി
മിഡ്‌നാപൂര്‍: പശ്ചിമബംഗാളിലെ സ്വാധീന കേന്ദ്രങ്ങളില്‍ സ്വാതന്ത്ര്യ ദിനത്തില്‍ മാവോയിസ്റ്റുകള്‍ കരിങ്കൊടി ഉയര്‍ത്തി. ലാല്‍ഗഢിലും പരിസരപ്രദേശങ്ങളിലുമായി ആദിവാസികള്‍ ഉള്‍പ്പെടെയുള്ള സംഘമാണ് കരിങ്കൊടി ഉയര്‍ത്തിയത്. ഇതിന് പുറമെ കരിങ്കൊടിയുമേന്തി മാവോയിസ്‌റ്റുകളുടെ നേതൃത്വത്തില്‍ ഗ്രാമവാസികള്‍ പ്രകടനം നടത്തുകയും ചെയ്‌തു.
ഇവിടങ്ങളില്‍ തമ്പടിച്ചിരിയ്‌ക്കുന്ന പൊലീസിനെയും കേന്ദ്ര സേനയെയും അവഗണിച്ച് സ്‌ത്രീകളും കുട്ടികളുമടക്കം അയ്യായിരത്തോളം പേരാണ് ജാഥകളില്‍ പങ്കെടുത്തത്. പ്രകടനത്തില്‍ പങ്കെടുത്ത ആദിവാസികള്‍ പരമ്പരാഗത ആയുധങ്ങളും കയ്യിലേന്തിയിരുന്നു.
സംഭവങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പശ്ചിമ മിഡ്‌നാപുര്‍ എസ്‌പി അറിയിച്ചു. കേന്ദ്ര-സംസ്ഥാന സേനകള്‍ സംയുക്തമായി ജൂണില്‍ നടത്തിയ മാവോയിസ്റ്റ് വിരുദ്ധനടപടികള്‍ പരാജയപ്പെട്ടതിനു ശേഷം ആ നീക്കത്തില്‍ നിന്നു പിന്മാറിയ ബംഗാള്‍ സര്‍ക്കാര്‍ ഉടന്‍ തന്നെ അടുത്ത ഘട്ടം നടപടികള്‍ക്ക് ഒരുങ്ങുകയാണ്.












Click it and Unblock the Notifications