സിപിഎം സെക്രട്ടേറിയറ്റ് ഞായറാഴ്‌ച
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനുള്ള മാര്‍ഗരേഖ തയ്യാറാക്കുന്നതിനും പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിയ്‌ക്കുന്നതിനുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഞായറാഴ്‌ച ചേരും.
ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് യോഗത്തില്‍ പങ്കെടുക്കും. സെക്രട്ടേറിയറ്റിനെ തുടര്‍ന്ന് തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി സംസ്ഥാന സമിതിയും ചേരുന്നുണ്ട്.
മന്ത്രിമാരുടെ സത്യപ്രതിജ്ഞ തിങ്കളാഴ്‌ചയാണ്. ജനതാദള്‍ എസില്‍നിന്ന് ജോസ് തെറ്റയിലിനെയും കോണ്‍ഗ്രസ് എസില്‍ നിന്ന് കടന്നപ്പളളി രാമചന്ദ്രനുമാണ് പുതിയ മന്ത്രിമാര്‍. കേരളാ കോണ്‍ഗ്രസ് ജെയിലെ മോന്‍സ് ജോസഫ് രാജിവച്ച ഒഴിവില്‍ പകരം പിജെ.ജോസഫും മന്ത്രിയാകും.












Click it and Unblock the Notifications