മന്ത്രി മോന്‍സ് ഞായറാഴ്ച രാജിവെയ്ക്കും
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് ഞായറാഴ്ച രാജിവെയ്ക്കും. രാജിക്കത്ത് ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയ്ക്ക് കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു.
ശനിയാഴ്ചത്തെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ കോട്ടയം ജില്ലയിലെ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തതാണ് മന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ അവസാന ഔദ്യോഗിക ചടങ്ങ്.
ജോസഫ് ഗ്രൂപ്പിന്റെ മന്ത്രിയായി പിജെ ജോസഫിനെ തീരുമാനിച്ച സാഹചര്യത്തിലാണ് മോന്‍സ് ജോസഫിന്റെ രാജി. വിമാനയാത്രാ കേസില്‍ കുറ്റവിമുക്തനാക്കിയതിനെത്തുടര്‍ന്നാണ് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ചെയര്മാന് പിജെ ജോസഫ് മന്ത്രിസ്ഥാനത്ത് തിരിച്ചെത്തുന്നത്.
സ്ഥാനമൊഴിയുന്നതിന് മുന്നോടിയായി വെള്ളിയാഴ്ച വകുപ്പിലെ ഉന്നതോദ്യോഗസ്ഥരേയും ചീഫ് എന്ജിനീയര്മാരെയും മറ്റും മന്ത്രി സെക്രട്ടേറിയറ്റിലെ ഓഫീസിലേക്ക് വിളിച്ച് സംസാരിച്ചു. വകുപ്പിന്റെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുന്നതിന് നല്കിയ സഹകരണത്തിന് മോന്‍സ് സഹപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞു.
പിഡബ്ല്യുഡി സെക്രട്ടറി ടോം ജോസുമായി സംസാരിച്ച് തീരുമാനമെടുക്കാനുള്ള ഫയലുകളില്‍ തീര്‍പ്പ് വരുത്തി. ശനിയാഴ്ച്ച സ്വാതന്ത്ര്യദിന ചടങ്ങുകളില്‍ പങ്കെടുത്തശേഷം വിവിധ ദേവാലയങ്ങള്‍ സന്ദര്‍ശിച്ചു.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications