Get Updates
Get notified of breaking news, exclusive insights, and must-see stories!

വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് രാജിവച്ചു

തിരുവനന്തപുരം: പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി മോന്‍സ്‌ ജോസഫ്‌ രാജിവച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്‌ ഹൗസിലെത്തിയാണ്‌ അദ്ദേഹം രാജിക്കത്ത്‌ സമര്‍പ്പിച്ചത്‌.

താന്‍ മന്ത്രിയായിരുന്ന കാലത്ത്‌ പൊതുമരാമത്ത്‌ വകുപ്പിലെ വികസന പ്രവര്‍ത്തനങ്ങളില്‍ കാലതാമസം ഒഴിവാക്കാന്‍ കഴിഞ്ഞതായി മോന്‍സ്‌ ജോസഫ്‌ പറഞ്ഞു. രാജിവയ്‌ക്കുന്നതിന്‌ മുന്‍പായി ഔദ്യോഗിക വസതിയായ മന്‍മോഹന്‍ ബംഗ്ലാവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം തന്റെ ഭരണനേട്ടങ്ങള്‍ വിശദീകരിച്ചു.

ചുരുങ്ങിയ കാലം കൊണ്ട്‌ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നതില്‍ ആകെ 3000 കോടി രൂപയുടെ പ്രവര്‍ത്താനുമതി നല്‍കി

വകുപ്പിലെ ആയിരംകോടി രൂപയുടെ പദ്ധതികള്‍ക്ക്‌ ധനകാര്യവകുപ്പ്‌ ഭരണാനുമതി നല്‍കിയിട്ടുണ്ട്‌. കെഎസ്‌ടി.പി യുടെ മുടങ്ങിക്കിടന്ന പദ്ധതികള്‍ പുനരാരംഭിക്കാന്‍ കഴിഞ്ഞതായി മോന്‍സ്‌ ജോസഫ്‌ പറഞ്ഞു. വകുപ്പിന്‌ കീഴില്‍ ട്രെയിനിംഗ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ തുടങ്ങാനുളള നടപടികള്‍ പുരോഗമിക്കുകയാണ്‌.

കരാറുകാരുടെ കുടിശിക കൊടുത്തുതീര്‍ക്കാന്‍ കഴിഞ്ഞു. വികസനത്തിന്‌ നേതൃത്വം നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി, സഹമന്ത്രിമാര്‍, പൊതുമരാമത്ത്‌ വകുപ്പിലെ ഉദ്യോഗസ്ഥര്‍, പ്രതിപക്ഷ നേതാക്കള്‍, എംഎല്‍എമാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സഹകരണത്തിന്‌ മോന്‍സ്‌ ജോസഫ്‌ നന്ദി പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തിന്‌ ശേഷം ഒമ്പതരയോടെ ക്ലിഫ്‌ ഹൗസിലെത്തിയ മോന്‍സ്‌ ജോസഫ്‌ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‌ രാജിക്കത്ത്‌ നല്‍കുകയായിരുന്നു. ഞായറാഴ്‌ച ഉച്ചയോടെ അദ്ദേഹം സ്വന്തം നാടായ കടുത്തുരുത്തിയിലേയ്‌ക്ക്‌ പോകും.

ജോസഫ്‌ ഗ്രൂപ്പിന്റെ മന്ത്രിയായി പി.ജെ ജോസഫിനെ തീരുമാനിച്ച സാഹചര്യത്തിലാണ്‌ മോന്‍സ്‌ ജോസഫിന്റെ രാജി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+