മോഹനരര് ശബരിമലയില്‍; ദേവസ്വത്തിന് അതൃപ്തി
ശബരിമല: ശബരിമല തന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ സന്നിധാനത്തെത്തിയ കണ്ഠരര് മഹേശ്വരരും ദേവസ്വം അധികൃതരും തമ്മില്‍ തര്‍ക്കം. മഹേശ്വരര്ക്കൊപ്പം ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട കണ്ഠരര് മോഹനരര് എത്തിയതിനെ അധികൃതര്‍ ചോദ്യം ചെയ്തതാണ് തര്‍ക്കത്തിനിടയാക്കിയത്.
കണ്ഠരര് മോഹനരരെ ശ്രീകോവിലില്‍ പ്രവേശിപ്പിക്കരുതെന്നും പൂജാ വിധികളില്‍ പങ്കെടുപ്പിക്കരുതെന്നും ദേവസ്വം ബോര്‍ഡ് അധികൃതര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ മോഹനരര്‍ക്ക് ദര്‍ശനം നടത്താന്‍ ദേവസ്വം അധികൃതര്‍ അനുവാദം നല്കി.
ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് കണ്ഠരര് മോഹനരരെ തന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതില്‍ നിന്ന് നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു.
ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം ഞായറാഴ്ച തുറക്കും. 21 വരെ പൂജകള്‍ ഉണ്ടാകും. തന്ത്രി കണ്ഠരര് മഹേശ്വരരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍ വിഷ്ണു നമ്പൂതിരി ആണ് നട തുറക്കുന്നത്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications