പാലക്കാട് പെണ്‍വാണിഭ സംഘം അറസ്റ്റില്‍
പാലക്കാട്: കുന്നത്തൂര്‍മേട്ടില്‍ അഞ്ചംഗ പെണ്‍വാണിഭ സംഘത്തെ പോലീസ് അറസ്റ്റു ചെയ്‌തു. നാല് സ്‌ത്രീകളും മലപ്പുറം സ്വദേശിയായ യുവാവുമടങ്ങുന്ന സംഘമാണ് പിടിയിലായത്. കുന്നത്തൂര്‍മേട്ടിലെ ഒരു വാടക വീട്ടില്‍ കഴിയുകയായിരുന്നു ഇവര്‍. ഇവരെക്കുറിച്ച് സംശയം തോന്നിയ നാട്ടുകാരാണ് പോലീസിന് വിവരം നല്‌കിയത്.
പാലക്കാട് സൗത്ത്‌് എസ്‌ഐ ഉണ്ണികൃഷ്‌ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ കുടുക്കിയത്. 3000 രൂപ മുതല്‍ 10,000 രൂപ വരെയായിരുന്നു ഈടാക്കിയിരുന്നത്. 20,000 രൂപ മുടക്കിയാണ് ഇവര്‍ കുന്നത്തൂര്‍മേട്ടില്‍ വീട് വാടകയ്‌ക്ക് എടുത്തിരുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
സംഘത്തിലെ രണ്ട് യുവതികള്‍ ബാംഗ്ലൂര്‍ സ്വദേശിനികളാണ്. ലോഡ്‌ജുകളിലും വീടുകളിലും ആവശ്യക്കാര്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചുകൊടുക്കുകയാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications