പുനപ്രവേശനം: സമവായത്തിന് ശ്രമിക്കുമെന്ന് മുരളി
തൃശൂര്‍: തന്റെ കോണ്‍ഗ്രസ് പുനപ്രവേശനം സംബന്ധിച്ച് കെപിസിസിയില്‍ അഭിപ്രായ സമവായം ഉണ്ടാക്കാന്‍ ശ്രമിക്കുമെന്ന് കെ മുരളീധരന്‍. ഇതിന് ശേഷമെ ഹൈക്കമാന്‍ഡിനെ സമീപിയ്‌ക്കുള്ളുവെന്നും മുരളി വ്യക്തമാക്കി. തൃശൂരില്‍ എന്‍സിപി ഉപേക്ഷിച്ചവരുടെ കൂട്ടായ്‌മ ഉത്‌ഘാടനം ചെയ്യുകയായിരുന്നു മുരളീധരന്‍.
ഒരു വര്‍ഷത്തില്‍ കൂടുതല്‍ തന്നെ മാറ്റി നിര്‍ത്താനാവില്ല. തനിയ്‌ക്കെതിരെ സ്വീകരിച്ച കോണ്‍ഗ്രസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി ഒരു വര്‍ഷത്തിനകം അവസാനിക്കും. മനസുകൊണ്‌ട് ഇപ്പോള്‍തന്നെ കോണ്‍ഗ്രസുകാരനായിക്കഴിഞ്ഞു. എന്നാല്‍ എന്ന് മുതല്‌ക്കാണ് ഔദ്യോഗികമായി പ്രവര്‍ത്തിയ്‌ക്കാനാകുമെന്ന് പറയാനാവില്ല. കോണ്‍ഗ്രസ് പുനപ്രവേശനത്തിനുള്ള അനുമതി നിഷേധിയ്‌ക്കില്ലെന്നുള്ള വിശ്വാസമുണ്ടെന്നും മുരളി പറഞ്ഞു.
വെറുംകയ്യോടെ മടങ്ങിവന്നുവെന്ന ആക്ഷേപം ഉണ്ടാവില്ല. ബൂത്തുതലംവരെ പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായ പ്രവര്‍ത്തകര്‍ ഒപ്പമുണ്ടാകുമെന്നും മുരളി പറഞ്ഞു.
മുരളിയെ പാര്‍ട്ടിയില്‍ തിരികെ എടുക്കുന്നതിന് എതിരെ കെപിസിസിയില്‍ ഗ്രൂപ്പ് ഭേദമന്യെ നേതാക്കള്‍ ഒന്നിച്ചു നിന്നിരുന്നു. എന്നാല്‍ മുരളിയെ തിരികെ കൊണ്ടു വരുന്നതിന് കരുണാകരന്‍ നീക്കങ്ങള്‍ തുടരുകയാണ്.












Click it and Unblock the Notifications