കുവൈത്തില്‍ വിവാഹവിരുന്നിനിടെ തീപിടുത്തം; 41 മരണം
കുവൈത്ത് സിറ്റി: കുവൈത്തിലെ പടിഞ്ഞാറന്‍ പ്രദേശമായ ജ'യില്‍ ഒരു വിവാഹ വിരുന്നിനിടെ ഉണ്ടായ തീപിടുത്തത്തില്‍ സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെട 41 പേര്‍ മരിച്ചു. 76 ഓളം പേര്‍ക്ക് പരിക്കേറ്റു. 61 ഓളം പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
മരണസംഖ്യ ഇനിയും കൂടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. താല്‍ക്കാലിക ടെന്റുകള്‍ കെട്ടിയായിരുന്നു വിവാഹഘോഷം. സ്‌ത്രീകള്‍ക്കായുള്ള പത്ത് ടെന്റുകളിലാണ് തീപിടിച്ചത്.
കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. അഗ്നിബാധയെ തുടര്‍ന്ന് ജനം പരിഭ്രാന്തരായി ചിതറിയോടിയപ്പോഴുണ്ടായ തിരക്കില്‍ പെട്ടാണ് കൂടുതല്‍ പേരും മരിച്ചത്. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന് ശേഷം താത്‌കാലിക ടെന്റുകളില്‍ പാര്‍ട്ടികള്‍ നടത്തുന്നത് നിരോധിച്ചെന്ന് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications