വിപണിയില്‍ ബജറ്റിന് ശേഷം ഏറ്റവും വലിയ തകര്‍ച്ച
മുംബൈ: രാജ്യത്തെ ഓഹരി വിപണികള്‍ തിങ്കളാഴ്‌ച വന്‍ തകര്‍ച്ചയെ നേരിട്ടു. ആഗോള വിപണിയിലുണ്ടായ തകര്‍ച്ചയും അതെതുടര്‍ന്നുണ്ടായ വില്‍പ്പന സമ്മര്‍ദവുമാണ് ഇന്ത്യന്‍ ഓഹരി വിപണിയേയും ബാധിച്ചത്.
വ്യാപാരം അവസാനിപ്പിക്കുന്നതിന് മുന്‍പത്തെ സെഷനില്‍ 671 പോയിന്റിന്റെ നഷ്‌ടമാണ് ബിഎസ്‌ഇ സെന്‍സെക്‌സിലുണ്ടായത്. 626.71 പോയിന്റ് താഴ്‌ന്ന് 14784.92ലാണ് സെന്‍സെക്‌സ് വ്യാപാരം തിങ്കളാഴ്‌ച അവസാനിപ്പിച്ചത്. നിഫ്‌റ്റി 192.15 പോയിന്റ് ഇടിഞ്ഞ് 4387.90ലെത്തി.
മൂന്നുമാസത്തിനിടെ സെന്‍സെക്‌സിലുണ്ടാകുന്ന ഏറ്റവും വലിയ തകര്‍ച്ചയാണിത്. ബാങ്കിങ്, ലോഹം, ഓട്ടോ, ഐടി, ഓയില്‍ ആന്റ് ഗ്യാസ്, തുടങ്ങി മിക്കവാറും വിഭാഗം ഓഹരികളും തകര്‍ച്ച നേരിട്ടു.












Click it and Unblock the Notifications