പന്നിപ്പനി: കര്‍ണാടകയില്‍ മരണം അഞ്ചായി
പുനെ: പന്നിപ്പനി ബാധിച്ച് പുനെയിലെ സസൂണ്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 36 വയസ്സുള്ള സ്‌ത്രീ മരിച്ചു. ആഗസ്‌റ്റ് 13ന് ആശുപത്രിയില്‍ പ്രവേശിപ്പിയ്‌ക്കപ്പെട്ട ബിന ഗോണ്‍സാല്‍വസിനെ ഞായറാഴ്‌ച രാത്രി വൈകിയാണ് മരിച്ചത്. ഇതോടെ രാജ്യത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 28 ആയി ഉയര്‍ന്നു. പുനെയിലെ പതിമൂന്നാം പന്നിപ്പനി മരണമാണിത്.
എച്ച്1 എന്‍1 വൈറസ് ബാധയെത്തുടര്‍ന്ന് ബാംഗ്ലൂരില്‍ ഞായറാഴ്‌ച രണ്ടു പേര്‍ മരിച്ചിരുന്നു. 26 വയസ്സ് വീതമുള്ള ഷംഷാദ് ബീഗവും ശില്‌പാ ഹെഡ്‌ജുമാണ് ബാംഗ്ലൂരില്‍ മരിച്ചത്. ഇതോടെ കര്‍ണാടകയില്‍ പന്നിപ്പനി മരിച്ചവരുടെ എണ്ണം അഞ്ചായി. പുനെ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വൈറസ് ബാധ മൂലം മരിച്ചത് ബാംഗ്ലൂരിലാണ്.
രാജ്യത്ത് 152 പേര്‍ക്കുകൂടി പന്നിപ്പനി സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ പന്നിപ്പനി ബാധിതരുടെ എണ്ണം 1,708 ആയതായി ആരാഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്‌ട്രയിലാണ് ഏറ്റവും കൂടുതല്‍ പന്നിപ്പനി ബാധിതരുള്ളത്.












Click it and Unblock the Notifications