പിണറായി ക്രിമിനല്‍ ഹര്‍ജി നല്‍കി
ദില്ലി: ലാവലിന്‍ കേസില്‍ തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതിനെ ചോദ്യം ചെയ്‌ത് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സുപ്രീംകോടതിയില്‍ ക്രിമിനല്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്‌തു.
നേരത്തേ നല്‍കിയ ഹര്‍ജി, സാങ്കേതിപ്രശ്‌നം ചൂണ്‌ടിക്കാട്ടി സുപ്രീം കോടതി രജിസ്‌ട്രാര്‍ മടക്കിയ സാഹചര്യത്തിലാണ് ഹര്‍ജി പുതുക്കി നല്‍കിയിരിക്കുന്നത്. സിബിഐയെ എതിര്‍കക്ഷിയാക്കിയാണ് പുതിയ ഹര്‍ജി നല്‍കിയിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ മറികടന്ന് പ്രോസിക്യൂഷന് അനുമതി നല്‍കിയ തീരുമാനം ഭരണഘടനാലംഘനമാണെന്നാണ് പിണറായിയുടെ വാദം. അതിനാല്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഈ മാസം പത്തിനാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഈ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരായിരുന്നു എതിര്‍കക്ഷി. എന്നാല്‍ ഹര്‍ജിയില്‍ ചില പോരായ്‌മകളുണ്ടെന്ന് ചൂണ്ടിക്കാട്ടി പന്ത്രണ്ടിന് സുപ്രീം കോടതി റജിസ്‌ട്രാര്‍ ഹര്‍ജി മടക്കി നല്‍കുകയായിരുന്നു.
സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ പരേഖിന്റെ ഓഫീസാണ് പിണറായിക്കു വേണ്ടി ഹര്‍ജി നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications