രാജ്യത്ത് ഭീകരാക്രമണത്തിന് സാധ്യത: മന്‍മോഹന്‍
ദില്ലി: പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഭീകരര്‍ രാജ്യത്തു പുതിയ ഭീകരാക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിടുന്നുവെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ടു വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇനിയൊരു ഭീകരാക്രമണമുണ്ടായാല്‍ അതിനെ ചെറുക്കാന്‍ വേണ്ട തയ്യാറെടുപ്പിലാണ് രാജ്യം. അതിര്‍ത്തി കേന്ദ്രീകരിച്ചുള്ള തീവ്രവാദപ്രവര്‍ത്തനങ്ങള്‍ വ്യാപകമാകുകയാണ്. ഇത് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത.്
മുംബൈ സംഭവം പോലെയുള്ള സംഭവങ്ങള്‍ ഇനിയും ഉണ്ടാകാന്‍ സാധ്യതയുണ്ട്.പാകിസ്‌താനില്‍ നിന്ന് വീണ്ടും ആക്രമണത്തിന് പദ്ധതിയുള്ളതായി വിവരം ലഭിച്ചിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.
മുന്‍കാലങ്ങളില്‍ ജമ്മു കശ്‌മിര്‍ മാത്രം കേന്ദ്രീകരിച്ചായിരുന്നു ഭീകരപ്രവര്‍ത്തനം നടന്നിരുന്നത്. എന്നാല്‍ ഇന്നിത് രാജ്യത്തിന്റെ എല്ലായിടങ്ങളിലേയ്‌ക്കും വ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനങ്ങള്‍ തീരസുരക്ഷ ശക്തമാക്കണമെന്നും പ്രധാനമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു. മാവോയിസ്റ്റ് സംഘടനകള്‍ രാജ്യത്തിനു ഭീഷണിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേരളത്തെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രിക്ക് പകരം ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണനാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.












Click it and Unblock the Notifications