ദേവസ്വം പോയതില്‍ വിഷമമില്ല: ജി സുധാകരന്‍
തിരുവനന്തപുരം: മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിയ്‌ക്കുന്നത് പാര്‍ട്ടിയാണെന്നും ദേവസ്വം വകുപ്പ് തന്നില്‍ നിന്നു മാറ്റിയതില്‍ ഒരു വിഷമവുമില്ലെന്നും മന്ത്രി ജി സുധാകരന്‍. വകുപ്പ് വിഭജിയ്‌ക്കുന്നത് പാര്‍ട്ടിയാണ്. ഇതേക്കുറിച്ച് കൂടുതല്‍ അറിയണമെങ്കില്‍ പിണറായി വിജയനോട് ചോദിക്കണമെന്നും സുധാകരന്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.
പാര്‍ട്ടി എടുക്കുന്ന ഏത് തീരുമാനവും താന്‍ അനുസരിയ്‌ക്കും. പാര്‍ട്ടി തന്നെയാണ് ദേവസ്വം ബോര്‍ഡ് തനിയ്‌ക്ക് തന്നത്. അല്ലാതെ ഞാന്‍ ചോദിച്ചു വാങ്ങിയതൊന്നുമല്ല. ദേവസ്വം വകുപ്പ് മാറ്റിയതില്‍ പ്രതിഷേധമുണ്ടെന്ന വാര്‍ത്ത മാധ്യമങ്ങള്‍ കൊടുത്തത് തന്നോട് ചോദിച്ചിട്ടല്ലെന്നും സുധാകരന്‍ പറഞ്ഞു. തന്റെ കൈവശമുണ്ടായിരുന്ന ദേവസ്വം വകുപ്പ് കടന്നപ്പള്ളിക്ക് അനുവദിച്ചതില്‍ സുധാകരന് പ്രതിഷേധമുള്ളതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഞായറാഴ്‌ച ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിലാണ് സുധാകരനില്‍ നിന്നും ദേവസ്വം വകുപ്പ് കടന്നപ്പളളിക്ക് കൈമാറാന്‍ തീരുമാനം ഉണ്ടായത്.












Click it and Unblock the Notifications