അഭയ വധക്കേസ്: പ്രതികള്‍ കുറ്റപത്രം ഏറ്റുവാങ്ങി
കൊച്ചി: സിസ്റ്റര്‍ അഭയ വധക്കേസില്‍ പ്രതികള്‍ കുറ്റപത്രം ഏറ്റുവാങ്ങി. കുറ്റപത്രവും ഒട്ടേറെ പേജുകളുള്ള അനുബന്ധരേഖകളും എറണാകുളം സിജെഎം കോടതിയാണ് പ്രതികള്‍ക്ക് കൈമാറിയത്.
അഭിഭാഷകര്‍ക്കൊപ്പമാണ് കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികളായി ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ കോടതിയിലെത്തിയത്. കോടതി നടപടികള്‍ ആരംഭിയ്‌ക്കുന്നതിന് ഏറെ മുമ്പ് ഇവര്‍ കോടതിയിലെത്തിയിരുന്നു.
കേസിന്റെ തുടര്‍നടപടികള്‍ കോടതി 24ലേക്ക് മാറ്റിയിട്ടുണ്ട്. കുറ്റപത്രത്തില്‍ എന്തെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ കേസ് പരിഗണിയ്‌ക്കുമ്പോള്‍ ബോധിയ്‌ക്കുമെന്നും കോടതി വ്യക്തമാക്കി.












Click it and Unblock the Notifications