കടന്നപ്പള്ളിക്ക് ദേവസ്വം; തെറ്റയിലിന് ഗതാഗതം
തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന് മന്ത്രിസഭയിലേക്ക് തിങ്കളാഴ്ച മൂന്ന് മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. കേരള കോണ്‍ഗ്രസ് (ജെ) ചെയര്മാന് പിജെ ജോസഫ്, കോണ്‍ഗ്രസ് (എസ്) പ്രസിഡന്റ് കടന്നപ്പള്ളി രാമചന്ദ്രന്, ജനതാദള്‍ ഗൗഡ വിഭാഗത്തിലെ ജോസ് തെറ്റയില്‍ എന്നിവര്‍ അധികാരമേല്‍ക്കുന്നതോടെ സംസ്ഥാന മന്ത്രിസഭയില്‍ ഇരുപത് മന്ത്രിമാരാകും.
തിങ്കളാഴ്ച രാവിലെ 11.30 ന് സത്യപ്രതിജ്ഞ ചെയ്യുക. രാജ്ഭവന് ഓഡിറ്റോറിയത്തിനു പുറത്ത് പൂന്തോട്ടത്തിലായിരിയ്ക്കും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക.
രാജിവച്ചശേഷം ഒരു മന്ത്രി അതേ മന്ത്രിസഭയില്‍ മടങ്ങിയെത്തുന്ന അപൂര്‍വതയ്ക്കും കേരളം ഇന്ന് സാക്ഷ്യം വഹിയ്ക്കും. അഗ്നിശുദ്ധിവരുത്തി തിരിച്ചുവരുന്ന പിജെ ജോസഫ് അഞ്ചാം തവണയാകുന്നത് മന്ത്രിയാകുന്നത്. രാഷ്ട്രീയ നിലപാടുകള്‍ക്ക് ഇടതുമുന്നണി നല്കിയ അംഗീകാരമാണ് മാത്യു ടി തോമസിനു പകരക്കാരനായി എത്തുന്ന ജോസ് തെറ്റയിലിന്റെ മന്ത്രിസ്ഥാനം. ആദര്‍ശങ്ങളുടെ കരുത്തിലാണ് കടന്നപ്പള്ളി രാമചന്ദ്രന് പൊതുജീവിതത്തിലെ മന്ത്രിപദമെന്ന് പുതിയ അധ്യായം തുറക്കുന്നത്.
സിപിഎമ്മിലെ ജി സുധാകരന് കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് കടന്നപ്പളളി രാമചന്ദ്രന് നല്കാന് ഞായറാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചിരുന്നു. പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിംഗ് വകുപ്പുകളും കടന്നപ്പളളി കൈകാര്യം ചെയ്യും. നേരത്തെ ദള്‍ മന്ത്രിയായിരുന്ന മാത്യു ടി തോമസ് കൈകാര്യം ചെയ്തിരുന്ന വകുപ്പുകളാണിത്.
ജോസ് തെറ്റയിലിന് ജനതാദള്‍ എസിന്റെ കൈവശമുണ്ടായിരുന്ന ഗതാഗതവകുപ്പ് തന്നെ നല്‍കും. പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിക്കുന്നതിനും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുതിയ മാര്‍ഗരേഖയ്ക്ക് അന്തിമ രൂപം നല്കുന്നതിനുമായി ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം.
കോണ്‍ഗ്രസ് എസിലെ കടന്നപ്പളളി രാമചന്ദ്രന്റെയും ജനതാദള്‍ എസിലെ ജോസ് തെറ്റയിലിന്റെയും വകുപ്പുകളുടെ കാര്യത്തിലാണ് തീരുമാനമാകാന്‍ ഉണ്ടായിരുന്നത്. കേരളാ കോണ്‍ഗ്രസ് (ജെ) അദ്ധ്യക്ഷന്‍ പിജെ ജോസഫിന് വഴിമാറുന്നതിനായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് ഞായറാഴ്ച രാവിലെ രാജിവെച്ചിരുന്നു.
അതേ സമയം ദേവസ്വം വകുപ്പ് തന്നില്‍ നിന്ന് മാറ്റിയതില്‍ ജി. സുധാകരന് കടുത്ത പ്രതിഷേധത്തിലാണെന്നറിയുന്നു. ഇതേക്കുറിച്ച് നേരത്തേ അറിവുണ്ടായിരുന്ന സുധാകരന് പാര്‍ട്ടി നേതൃത്വത്തെ തന്റെ പ്രതിഷേധം അറിയിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗം ദേവസ്വം വകുപ്പ് കടന്നപ്പള്ളിക്കു കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു.
മുടങ്ങിക്കിടക്കുന്ന വന്‍കിട പദ്ധതികള്‍ വേഗത്തിലാക്കാന്‍ പ്രത്യേക നിക്ഷേസംഗമം നടത്താനും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. പദ്ധതികളെക്കുറിച്ച് തീരുമാനമെടുക്കാനാണ് നിക്ഷേപകസംഗമം.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications