Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐശ്വര്യവും സമൃദ്ധിയുമേകി ചിങ്ങം പിറന്നു

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുത്തന്‍ പ്രതീക്ഷകളുമായി ചിങ്ങം പിറന്നു. കര്‍ക്കിടക കെടുതികള്‍ മറന്ന്‌ ഇനി മലയാളി പൂവിളികള്‍ക്കായി കാതോര്‍ക്കും. കാറും കോളും നിറഞ്ഞ കര്‍ക്കിടകം മലയാളിക്ക്‌ വറുതികളുടെയും ഇല്ലായ്‌മകളുടെയും മാസം കൂടിയായിരുന്നു. രാമായണമാസം പിന്നിടുന്നതോടെ പിറക്കുന്ന ചിങ്ങം ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയും വര്‍ണപൊലിമ നിറഞ്ഞ, കര്‍ഷകര്‍ക്ക്‌ പുതുസ്വപ്‌നങ്ങള്‍ പകരുന്ന സമൃദ്ധിയുടെ മാസമാണ്‌.

എല്ലാ ദാറ്റ്‌സ്‌മലയാളം വായനക്കാര്‍ക്കും പുതുവത്സരാശംസകള്‍

മലയാളവര്‍ഷം 1185 ലേക്ക്‌ കടക്കുമ്പോള്‍ പുതുവര്‍ഷം നന്മയുടെയും നല്ല ദിനങ്ങളുടേതുമായിരിക്കട്ടെയെന്ന പ്രാര്‍ഥനയാണ്‌ ഓരോ മലയാളിക്കുമുള്ളത്‌. കര്‍ഷകര്‍ക്ക്‌ ചിങ്ങം ഒന്ന്‌ പ്രതീക്ഷകളുടെ പുലരി കൂടിയാണ്‌. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ചിങ്ങം ഒന്ന്‌ സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകദിനമായാണ്‌ ആചരിക്കുന്നത്‌.

ചിങ്ങപ്പുലരി പ്രമാണിച്ച്‌ ക്ഷേത്രങ്ങളില്‍ തിങ്കളാഴ്‌ച പ്രത്യേക പൂജ നടന്നു. കേരളത്തിലെങ്ങും ഉള്ള പ്രധാനപ്പെട്ട എല്ലാ ക്ഷേത്രങ്ങളിലും തിരക്ക്‌ അനുഭവപ്പെട്ടു. ഗുരുവായൂരിലും ശബരിമലയിലും വന്‍ തിരക്കായിരുന്നു. വരുന്ന വര്‍ഷം മുഴുവന്‍ ഐശ്വര്യ പൂര്‍ണമായിരിക്കാന്‍ വേണ്ടി ഒട്ടേറെ ഭക്തജനങ്ങള്‍ വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിനെത്തി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+