കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസ്‌ (എസ്‌) പ്രസിഡന്റ്‌ കടന്നപ്പള്ളി രാമചന്ദ്രന്‍, കേരള കോണ്‍ഗ്രസ്‌ (ജെ) ചെയര്‍മാന്‍ പിജെ ജോസഫ്‌, ജനതാദള്‍ ഗൗഡ വിഭാഗത്തിലെ ജോസ്‌ തെറ്റയില്‍ എന്നീ മൂന്ന്‌ മന്ത്രിമാര്‍ കൂടി വിഎസ്‌ അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റു.

രാജ്‌ഭവനു പുറത്ത്‌ പൂന്തോട്ടത്തില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ നടന്ന സത്യപ്രതിജ്‌ഞ ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍ എസ്‌ ഗവായ്‌ സത്യവാചകം ചൊല്ലിക്കൊടുത്തു.

മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍, സംസ്ഥാന മന്ത്രിമാര്‍, രാഷ്‌ട്രീയ കക്ഷിനേതാക്കള്‍, പുതിയ മന്ത്രിമാരുടെ കുടുംബാംഗങ്ങള്‍, പാര്‍ട്ടി അനുയായികള്‍ തുടങ്ങി വന്‍ ജനാവലി സത്യപ്രതിജ്ഞാചടങ്ങ്‌ കാണാനെത്തിയിരുന്നു.

സത്യപ്രതിജ്ഞ വീക്ഷിയ്‌ക്കാനെത്തിയ അണികള്‍ ഹര്‍ഷാരവം മുഴക്കിയാണ്‌ മൂന്നുപേരെയും വേദിയിലേക്ക്‌ ആനയിച്ചത്‌. പി ജെ ജോസഫാണ്‌ ആദ്യം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തത്‌. രാമചന്ദ്രന്‍ കടന്നപ്പള്ളി രണ്ടാമതും ജോസ്‌ തെറ്റയില്‍ അവസാനവുമാണ്‌ സത്യപ്രതിജ്ഞ ചെയ്‌തത്‌. ജോസഫും തെറ്റയിലും ദൈവനാമത്തിലും കടന്നപ്പള്ളി ദൃഢപ്രതിജ്ഞയുമാണ്‌ ചൊല്ലിയത്‌.

മോന്‍സ്‌ ജോസഫ്‌ കൈകാര്യം ചെയ്‌തിരുന്ന പൊതുമരാമത്ത്‌ വകുപ്പ്‌ തന്നെയായിരിക്കും പിജെ ജോസഫ്‌ കൈകാര്യം ചെയ്യുക. ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പൊതുമരാമത്ത്‌ വകുപ്പിന്‍റെ നാലാമത്തെ മന്ത്രിയായാണ്‌ പി ജെ ജോസഫ്‌ സ്ഥാനമേറ്റത്‌. ഒരു മന്ത്രിസഭയില്‍ രണ്ടുതവണ മന്ത്രിയാകുന്ന വ്യക്തി അപൂര്‍വതയും ജോസഫ്‌ ഇതോടെ ഉടമയായി. ആറാം തവണയാണ്‌ ജോസഫ്‌ മന്ത്രിയാകുന്നത്‌.

കടന്നപ്പള്ളി ആദ്യമായാണ്‌ സംസ്ഥാന മന്ത്രിയാകുന്നത്‌. ജി സുധാകരന്‍ കൈകാര്യം ചെയ്‌തിരുന്ന ദേവസ്വം വകുപ്പ്‌ കടന്നപ്പള്ളിക്ക്‌ കൈമാറാന്‍ ഞായറാഴ്‌ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്‌ തീരുമാനിച്ചിട്ടുണ്ട്‌. അതേസമയം വകുപ്പ്‌ കൈമാറ്റത്തില്‍ സുധാകരന്‍ എതിര്‍പ്പ്‌ പ്രകടിപ്പിച്ചതായാണറിയുന്നത്‌. ദള്‍ കൈവശം വെച്ചിരുന്ന പ്രിന്‍റിംഗും സ്‌റ്റേഷനറിയും കൂടി കടന്നപ്പള്ളിക്ക്‌ നല്‍കാന്‍ ധാരണയായിട്ടുണ്ട്‌. പിളര്‍പ്പിന്‌ ശേഷം ദള്‍ എംഎല്‍എമാരുടെ എണ്ണം അഞ്ചില്‍ നിന്ന്‌ രണ്ടായി കുറഞ്ഞതാണ്‌ ഇതിന്‌ കാരണം.

മാത്യു ടി തോമസിന്‌ പകരക്കാരനായാണ്‌ ജോസ്‌ തെറ്റയില്‍ മന്ത്രിസഭയിലെത്തുന്നത്‌. ചിങ്ങം ഒന്നിലെ മന്ത്രിസഭാ പ്രവേശനം തെറ്റയിലിന്‌ പിറാന്നാള്‍ സമ്മാനം കൂടിയായി. ഇദ്ദേഹത്തിന്‌ ഗതാഗത വകുപ്പ്‌ തന്നെ ലഭിച്ചേക്കും. പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ അനുമതി നല്‍കിയ ശേഷം ഗവര്‍ണറുമായി മന്ത്രിമാര്‍ വേദി പങ്കിട്ട ആദ്യ ചടങ്ങ്‌ കൂടിയായിരുന്നു തിങ്കളാഴ്‌ചത്തേത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X