നഴ്‍സ് ഓപ്പറേഷന്‍ തിയറ്ററില്‍ തൂങ്ങിമരിച്ചു
തൊടുപുഴ: ഇടുക്കി ജില്ലാ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയ്യറ്ററില്‍ നഴ്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തി.
തിങ്കളാഴ്‌ച രാവിലെ എട്ടോടെ ഇടുക്കി ജില്ലാ ആശുപത്രിയിലെ ഓപ്പറേഷന്‍ തീയേറ്ററിന് സമീപമുള്ള ഡ്യൂട്ടി റൂമിലാണ് നഴ്‌സിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഓപ്പറേഷന്‍ തിയ്യറ്ററില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇടുക്കി മണിയാറന്‍കുടി ഒറ്റപ്‌ളാക്കല്‍ വിജയന്റെ മകള്‍ വിനീത(22)യെയാണ് മരിച്ച നിലയില്‍ കണ്ടത്.
കോഴിക്കോട് റെയില്‍വേയില്‍ ഉദ്യോഗസ്‌ഥനായ പ്രതീഷാണ് ഭര്‍ത്താവ്. ആറ് മാസം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. രാവിലെ ഡ്യൂട്ടി റൂമിലെത്തിയ മറ്റൊരു നഴ്‌സാണ് കരാര്‍ അടിസ്‌ഥാനത്തില്‍ നഴ്‌സായി ജോലി നോക്കിയിരുന്ന വിനീതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.












Click it and Unblock the Notifications