കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയിലേക്ക്‌ പോകാന്‍ താത്‌പര്യമില്ല ഷാരൂഖ്‌

  • By Staff
Google Oneindia Malayalam News

ഷിക്കാഗോ: യുഎസിലെ നെവാര്‍ക്ക്‌ വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനകളുടെ ഭാഗമായി രണ്ടുമണിക്കൂര്‍ തടഞ്ഞുവയ്‌ക്കപ്പെട്ട ബോളിവുഡ്‌ സൂപ്പര്‍താരം ഷാരൂഖ്‌ ഖാന്‍, അമേരിക്കന്‍ മണ്ണിലേക്ക്‌ ഇനി പോകാന്‍ താത്‌പര്യമില്ലെന്ന്‌ പറഞ്ഞു.

എന്നാല്‍, ലക്ഷക്കണക്കിന്‌ ആരാധകര്‍ക്കുവേണ്ടി ഇനിയും യാത്രകള്‍. തുടരും. ലോകത്തിന്റെ എല്ലാഭാഗത്തും സഞ്ചരിച്ചിട്ടുണ്ടെങ്കിലും മുന്‍പൊരിക്കലും ഇത്ര മോശമായ അനുഭവമുണ്ടായിട്ടില്ലെന്നും ഷാരൂഖ്‌ പറഞ്ഞു. ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷം ഉള്‍പ്പെടെ ഒട്ടേറെ പരിപാടികള്‍ക്കായി യുഎസിലെത്തിയ ഷാരൂഖിനെ ശനിയാഴ്‌ചയാണ്‌ തടഞ്ഞു ചോദ്യംചെയ്‌തത്‌. പേരില്‍ ഖാന്‍ ഉള്ളതുകൊണ്ടാണു പ്രയാസം അനുഭവിച്ചതെന്നു ഷാറുഖ്‌ പറഞ്ഞു.

അപ്രതീക്ഷിതമായ കാര്യങ്ങളാണു സംഭവിച്ചത്‌. ദുഖവും കോപവുമുണ്ടായി. രേഖകളെല്ലാം ഉണ്ടായിട്ടും രണ്ടാംഘട്ട പരിശോധനകള്‍ക്കായി തന്നെ പ്രത്യേക മുറിയിലേക്കു കൊണ്ടുപോയെന്നും ഷാരൂഖ്‌ വെളിപ്പെടുത്തിയിരുന്നു. സംഭവത്തില്‍ ഖേദപ്രകടനം ആവശ്യപ്പെടില്ലെന്നും ഷാരൂഖ്‌ വ്യക്‌തമാക്കിയിരുന്നു.

യുഎസ്‌ പ്രമുഖ വാരികയായ ന്യൂസ്‌ വീക്ക്‌ ലോകത്തെ ശക്‌തരായ 50 പേരില്‍ ഒരാളായി ഷാരൂഖിനെ മുന്‍പ്‌ തിരഞ്ഞെടുത്തിരുന്നു.

ഖാന്‍ എന്ന പേര്‌ മൂലം അമേരിക്കയില്‍ നേരിടുന്ന പ്രയാസങ്ങള്‍ പ്രമേയമാക്കിയ മൈ നെയിം ഈസ്‌ ഖാന്‍ എന്ന പുതിയ ഷാരൂഖ്‌ ചിത്രത്തിന്റെ മാസങ്ങള്‍ നീണ്ട ചിത്രീകരണം രണ്ടാഴ്‌ച മുമ്പാണ്‌ അമേരിക്കയില്‍ പൂര്‍ത്തിയായത്‌. ഇതിന്‌ പിന്നാലെയാണ്‌ ഖാന്‍ എന്ന പേരുള്ളത്‌ കൊണ്ട്‌ മാത്രം ഷാരൂഖ്‌ വിമാനത്താവളത്തില്‍ തടഞ്ഞുവെയ്‌ക്കപ്പെട്ടത്‌.

ഇതിന്‌ മുമ്പ്‌ മമ്മൂട്ടി, കമല്‍ഹാസന്‍, ഇര്‍ഫാന്‍ഖാന്‍ തുടങ്ങിയവരും ഇതേ സാഹചര്യങ്ങളില്‍ യുഎസിലെ വിവിധ വിമാനത്താവളങ്ങളില്‍ തടഞ്ഞുവെയ്‌ക്കപ്പെട്ടിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X