റീഡേഴ്‌സ് ഡയജസ്റ്റ് പാപ്പര്‍ ഹര്‍ജി നല്‍കുന്നു
ന്യൂയോര്‍ക്ക്: ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയപ്പെടുന്ന മാസികയെന്ന പേരുള്ള റീഡേഴ്‌സ് ഡയജസ്റ്റ് തകര്‍ച്ചയുടെ വക്കില്‍. മാസികയുടെ അമേരിക്കയിലുള്ള ഓഫീസ് സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് പാപ്പര്‍ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചു.
അമേരിക്കയിലുള്ള സ്ഥാപനത്തിന് മാത്രമാണ് പ്രശ്‌നമെന്നും ലോകത്ത് മറ്റെല്ലായിടത്തുമുള്ള ഓഫീസുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുമെന്നും റീഡേഴ്‌സ് ഡയജസ്റ്റ് വൃത്തങ്ങള്‍ അറിയിച്ചു.
പാപ്പര്‍ ഹര്‍ജി സ്വീകരിക്കപ്പെട്ടാല്‍ ഇപ്പോള്‍ കമ്പനിയ്‌്‌ക്കുള്ള കടബാധ്യത 75ശതമാനമായി കുറയ്‌ക്കാന്‍ കഴയുമെന്നും ഭാവിയിലെ സാമ്പത്തിക കാര്യങ്ങള്‍ ശക്തിപ്പെടുത്താന്‍ കഴിയുമെന്നുമാണ് റീഡേഴ്‌സ ഡയജസ്റ്റ് അസോസിയേഷന്‍ പറയുന്നത്.
അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം ലോകമൊട്ടുക്കും 78 രാജ്യങ്ങളില്‍ പുസ്‌തകങ്ങള്‍, മാസികകള്‍, സംഗീതം, വീഡിയോ, വിദ്യാഭ്യാസ സംബന്ധമായ പ്രസിദ്ധീകരണങ്ങള്‍ എന്നിവ വില്‍പന നടത്തുന്നുണ്ട്. 44രാജ്യങ്ങളില്‍ ഇവര്‍ക്ക് ഓഫീസുകളുമുണ്ട്.
വ്യത്യസ്‌ത വിഷയങ്ങളിലായി 94 മാഗസിനുകളാണ് കമ്പനി പ്രസിദ്ധീകരിക്കുന്നത്. ഇതിനോടൊപ്പംതന്നെ റീഡേഴ്‌സ് ഡയജസ്റ്റിന്റെ അമ്പത് എഡിഷനുകളും പുറത്തിറക്കുന്നുണ്ട്.
മാസികകള്‍, സംഗീതം, വീഡിയോ എന്നിയുമായി ബന്ധപ്പെട്ട പ്രദ്ധീകരണങ്ങള്‍ എന്നിവയുള്‍പ്പെടെ പ്രതിവര്‍ഷം ഏതാണ്ട് 4കോടി പുസ്‌തകങ്ങളാണ് ലോകത്തെമ്പാടുമായി വിറ്റഴിക്കുന്നത്.












Click it and Unblock the Notifications