സ്വവര്‍ഗരതി: കേന്ദ്രത്തിന് നോട്ടീസ്
ദില്ലി: ഉഭയസമ്മതപ്രകാരമുള്ള സ്വവര്‍ഗരിത നിയമവിരുദ്ധമല്ലെന്ന ദില്ലി ഹൈക്കോടതി വിധി ചോദ്യം ചെയ്‌ത് സമര്‍പ്പിയ്‌ക്കപ്പെട്ട ഹര്‍ജികളില്‍ മേല്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു.
ക്രിസ്‌ത്യന്‍ അപ്പോസ്‌തോലിക് ചര്‍ച്ചസ് അലയന്‍സ്, യോഗ ഗുരു ബാബ രാംദേവിന്റെ ശിഷ്യന്‍ എസ്‌കെ. തിജര്‍വാല എന്നിവര്‍ സമര്‍പ്പിച്ച പുതിയ ഹര്‍ജ്ജികളാണ് ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്‌ണന്‍, ജസ്റ്റിസ് പി സദാശിവം എന്നിവരുള്‍പ്പെട്ട ബഞ്ച് പരിഗണിച്ചത്.
വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാല്‍ സുപ്രീം കോടതിയുടെ അന്തിമ വിധി വരുന്നതുവരെ ദില്ലി ഹൈക്കോടതി വിധി അസാധുവാക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി തള്ളി. വിഷയവുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും സുപ്രീം കോടതി സെപ്‌റ്റംബര്‍ 14 ന് പരിഗണിയ്‌ക്കും.












Click it and Unblock the Notifications