Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യപന്മാര്‍ക്ക്‌ സ്‌ത്രീകളുടെ തല്ല്‌

കുരുക്ഷേത്ര: അനധികൃതമായി നടത്തുന്ന മദ്യശാലയില്‍ നിന്നും മദ്യപിച്ചയാളുകളെ പ്രദേശവാസികളായ സ്‌ത്രീകള്‍ അടിച്ചോടിച്ചു.

കുരുക്ഷേത്ര നഗരത്തിലെ ഒരു ചേരിപ്രദേശത്തുള്ള മദ്യശാലയില്‍ മിനുങ്ങാനെത്തിയവര്‍ക്കാണ്‌ സ്‌ത്രീകളുടെ തല്ലുകൊണ്ട്‌ ഓടേണ്ടിവന്നത്‌. കീര്‍ത്തി നഗര്‍ പ്രദേശത്ത്‌ പ്രവര്‍ത്തിക്കുന്ന അനധികൃത മദ്യശാലയിലായിരുന്നു തിങ്കളാഴ്‌ച സംഭവം നടന്നത്‌.

അനധികതമായി പ്രവര്‍ത്തിക്കുന്ന മദ്യശാലയിലേയ്‌ക്ക്‌ സ്‌ത്രീകള്‍ ഇടിച്ചു കയറി ആക്രമണം നടത്തുകയായിരുന്നു. ചെരുപ്പ്‌, ചൂല്‌ തുടങ്ങിയ ആയുധങ്ങളുമായിട്ടായിരുന്നു പെണ്‍സംഘത്തിന്റെ വരവ്‌.

ബഹളത്തിനിടയില്‍ ചില വിരുതന്മാര്‍ രക്ഷപ്പെട്ടെങ്കില്‍ പലര്‍ക്കും സ്‌ത്രീകളുടെ കയ്യില്‍ നിന്നും ചൂലുകൊണ്ടും ചെരുപ്പുകൊണ്ടും കണക്കിന്‌ കിട്ടി. മദ്യശാലയില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ടുപേര്‍ക്കും മര്‍ദ്ദനം അനുഭവിക്കേണ്ടിവന്നു.

മര്‍ദ്ദിച്ചശേഷം സ്‌ത്രീകള്‍ ഇവരെ നിലത്തുകൂടി വലിച്ചിഴയ്‌ക്കുകയും ചെയ്‌തു. ജില്ലാ ഭരണകൂടത്തിനും പൊലീസിനും എതിരെ മുദ്രാവാക്യം മുഴക്കിക്കൊണ്ടായിരുന്നു സ്‌ത്രീകള്‍ മദ്യശാല ആക്രമിക്കാനെത്തിയത്‌.

ചേരി പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം അനധികൃത മദ്യശാലകള്‍ക്കെതിരെ പൊലീസും അധികൃതരും നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നാണ്‌ സ്‌ത്രീകളുടെ പരാതി.

മദ്യശാലയിലെ അടികഴിഞ്ഞ്‌ സ്‌ത്രീകള്‍ അരമണിക്കൂറോളം റോഡില്‍ ഗതാഗതവും തടസ്സപ്പെടുത്തി. പിന്നീട്‌ പൊലീസെത്തിയാണ്‌ ഇവരെ നീക്കിയത്‌. ഇത്തരം മദ്യശാലകള്‍ നിര്‍ത്തലാക്കുമെന്ന്‌ പൊലീസുകാര്‍ ഉറപ്പുകൊടുത്തതില്‍പ്പിന്നെയാണ്‌ സ്‌ത്രീകള്‍ പ്രതിഷേധപരിപാടികള്‍ നിര്‍ത്തിയത്‌.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+