കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ഗില്‍ ഇന്ത്യയുടെ അഭിമാനം

  • By Staff
Google Oneindia Malayalam News

Kargil
കാര്‍ഗില്‍: പത്തുവര്‍ഷം മുമ്പ്‌ നടന്ന ഇന്ത്യാ-പാകിസ്‌താന്‍ യുദ്ധത്തിന്റെ പേരില്‍ ചരിത്രത്തിലിടംനേടിയ കാര്‍ഗില്‍ വീണ്ടും ലോകശ്രദ്ധയാകര്‍ഷിക്കുന്നു. ഇത്തവണ ഒരു അപൂര്‍വ നേട്ടത്തിന്റെ പേരിലാണ് കാര്‍ഗിലിന്‍റെ പേര് വീണ്ടും ഉയര്‍ന്നു കേള്‍ക്കുന്നത്.

ജമ്മുകശ്‌മീരില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ഭീകരപ്രവര്‍ത്തനമോ കുറ്റകൃത്യങ്ങളോ നടക്കാത്ത ഏക ജില്ലയാണ്‌ കാര്‍ഗില്‍. മദ്യശാലകളില്ലാത്ത ജില്ലയെന്ന പേരും കാര്‍ഗിലിനു സ്വന്തം.

ഷിയാ ഭൂരിപക്ഷജില്ലയാണ്‌ കാര്‍ഗില്‍. പാകിസ്‌താനുമായും ചൈനയുമായും അതിര്‍ത്തി പങ്കിടുന്ന തന്ത്രപ്രധാന സ്ഥലമാണെങ്കിലും ഇപ്പോള്‍ ഇവിടെ കുറ്റകൃത്യങ്ങള്‍ നടക്കുന്നില്ല. ഭീകരപ്രവര്‍ത്തനവും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല- കാര്‍ഗില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സതേഷ്‌ നെഹ്റു പറയുന്നു. ഇവിടുത്തെ ആളുകള്‍ സൗമ്യരും സത്യസന്ധരും കഠിനാധ്വാനികളുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അടുത്തിടെ സംസ്ഥാന ആഭ്യന്തരമന്ത്രാലയം നിയമസഭയില്‍ വെച്ച റിപ്പോര്‍ട്ടിലാണ് കാര്‍ഗിലില്‍ രണ്ടുവര്‍ഷത്തിനിടെ ഭവനഭേദനമോ കൊലപാതകമോ കളവോ ഭീകരപ്രവര്‍ത്തനമോ ഒന്നും നടന്നിട്ടില്ലെന്ന്‌ വ്യക്തമാക്കുന്നത്. കുറ്റകൃത്യമുക്തജില്ല എന്ന പദവിയും സര്‍ക്കാര്‍ കാര്‍ഗിലിനു നല്‍കിക്കഴിഞ്ഞു. ജമ്മുകശ്‌മീരിലെ മറ്റ്‌ 22 ജില്ലകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കാര്‍ഗില്‍ തന്നെയാണ് ഇക്കാര്യത്തില്‍ ഏറ്റവും മുന്നില്‍

പാകിസ്‌താനുമായി നീണ്ട അതിര്‍ത്തി പങ്കുവെക്കുന്നുണ്ടെങ്കിലും ഇവിടെ നുഴഞ്ഞുകയറ്റം നടക്കാറില്ലെന്ന്‌ ഉന്നത സേനാ ഉദ്യോഗസ്ഥന്‍ പറയുന്നു.

കുടുംബത്തിനുവേണ്ടി അന്നന്നത്തെ ഭക്ഷണത്തിനുള്ള വക കണ്ടെത്തുക. അതാണ്‌ ഞങ്ങളുടെ ലക്ഷ്യം. ആരും പോലീസ്‌ സ്റ്റേഷനില്‍ പോകാറില്ല. തര്‍ക്കങ്ങള്‍ പരസ്‌പരം പറഞ്ഞു തീര്‍ക്കും. മഞ്ഞുപുലിയും കലമാനും പോലുള്ള വന്യമൃഗങ്ങളെപ്പോലും ഞങ്ങള്‍ കൊല്ലാറില്ല- കാര്‍ഗില്‍ സ്വദേശിയായ കാചോ അലി പറയുന്നു.

കാര്‍ഗില്‍ കഴിഞ്ഞാല്‍ ലേയിലാണ്‌ കുറ്റകൃത്യങ്ങള്‍ കുറവ്‌. രണ്ടു വര്‍ഷത്തിനിടെ ഒരു കൊലപാതകവും ഒരു വധശ്രമവും രണ്ട്‌ മോഷണവുമാണ്‌ ഇവിടെ നടന്നത്‌. 57 കൊലകള്‍ നടന്ന ബരാമുള്ള ജില്ലയാണ്‌ കുറ്റകൃത്യ പട്ടികയില്‍ ഒന്നാംസ്ഥാനത്ത്‌. 591 കളവുകളും ഇവിടെ നടന്നു. ജമ്മുവാണ്‌ തൊട്ടുപിന്നില്‍. 49 കൊലകളും 369 മോഷണങ്ങളുമാണ്‌ ഇവിടെ നടന്നത്‌.

ഇക്കാലയളവില്‍ ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട്‌ സംസ്ഥാനത്താകെ രജിസ്റ്റര്‍ ചെയ്‌ത 1953 കേസുകളില്‍ 303 എണ്ണവും ബാരാമുള്ളയിലാണ്‌. രണ്ടുവര്‍ഷത്തിനിടെ 478 കൊലപാതകങ്ങളും 1709 വധശ്രമങ്ങളും 3722 മോഷണങ്ങളും 30 ഭവനഭേദനങ്ങളുമാണ്‌ ജമ്മുകശ്‌മീരില്‍ നടന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X