ആസിയാന്‍: കര്‍ഷകരെ സരംക്ഷിയ്‌ക്കുമെന്ന് ആന്റണി
കൊച്ചി: ആസിയാന്‍ കരാര്‍ സംസ്ഥാനത്തെ കര്‍ഷകരെ ബാധിയ്‌ക്കാതിരിയ്‌ക്കാന്‍ നടപടികള്‍ സ്വീകരിയ്‌ക്കുമെന്ന് പ്രതിരോധ മന്ത്രി എകെ ആന്റണി.കരാര്‍ പൂര്‍ണ്ണമായി നടപ്പാക്കുന്നതിന് മുമ്പ് കര്‍ഷകരെ സഹായിക്കാനുള്ള സമഗ്രപദ്ധതി ആവിഷ്‌കരിക്കുമെന്നും ഇതില്‍ ആശങ്ക വേണ്ടെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.
പുതിയ സാമ്പത്തിക വ്യവസ്ഥയില്‍ ലോകരാജ്യങ്ങള്‍ കെട്ടുപിണഞ്ഞു കിടക്കുകയാണ്. ഇന്ത്യയ്‌ക്ക് മാത്രമായി ഇതില്‍ നിന്നും മാറിനില്‍ക്കാനാവില്ല ആസിയാന്‍കരാറും ഇതിന്റെ ഭാഗമാണ്. വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമാണ് ആസിയാന്‍ കരാര്‍ ഒപ്പിട്ടത്. വ്യാപാരരംഗത്ത് മാത്രമല്ല പല മേഖലകളിലും കരാര്‍ ഗുണം ചെയ്യും
എല്ലാ കരാറുകളിലും നേട്ടങ്ങള്‍ക്കൊപ്പം ചില പ്രശ്‌നങ്ങളും ഉണ്ടാകും. കാര്‍ഷികപ്രശ്‌നങ്ങള്‍ അതിന്റെ ഒരു ഭാഗം മാത്രമാണ്, അത് പരിഹരിക്കും- ആന്റണി വ്യക്തമാക്കി. ചൈന ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ വളരെ നേരത്തെ ആസിയാന്‍ കരാറില്‍ ഒപ്പിട്ടപ്പോള്‍ ഇന്ത്യ ഇത്രനാളും മാറിനില്‍ക്കുകയായിരുന്നുവെന്നും ആന്റണി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications