കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരിന്‌ സിപിഎമ്മിന്റെ മാര്‍ഗരേഖ

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: അടിയന്തരമായും തടസ്സങ്ങള്‍ കൂടാതെയും ജനക്ഷേമപദ്ധതികള്‍ നടപ്പാക്കണമെന്ന്‌ സര്‍ക്കാരിനോട്‌ ആവശ്യപ്പെടുന്ന മാര്‍ഗരേഖയ്‌ക്ക്‌ അന്തിമ രൂപം നല്‍കി രണ്ടു ദിവസം നീണ്ട സിപിഎം സംസ്‌ഥാന സമിതി അവസാനിച്ചു.

ഞായറാഴ്‌ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തുടര്‍ച്ചയായി നടന്ന സംസ്ഥാന സമതി യോഗത്തില്‍ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പഞ്ഞമുണ്ടായില്ല. ഗ്രൂപ്പ്‌ ഭേദമില്ലാതെ മന്ത്രിമാരായ എംഎ.ബേബി, പാലോളി മുഹമ്മദ്‌കുട്ടി, എസ്‌ ശര്‍മ, എം വിജയകുമാര്‍ തുടങ്ങിയവര്‍ക്കെതിരെയെല്ലാം വിമര്‍ശനങ്ങളുണ്ടായി. ഇതിലേറ്റവും കൂടുതല്‍ വിമര്‍ശിയ്‌ക്കപ്പെട്ടത്‌ വിദ്യാഭ്യാസ വകുപ്പ്‌ കൈകാര്യം ചെയ്യുന്ന എംഎ ബേബിയാണ്‌. സ്വാശ്രയ കരാര്‍ ചൂണ്ടിക്കാട്ടി യുവജനസംഘടനാ നേതാക്കളെല്ലാം എംഎ ബേബിയെ നിശിതമായി വിമര്‍ശിച്ചു.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിലൂടെ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനാണ്‌ സിപിഎം മാര്‍ഗ്ഗരേഖ തയ്യാറാക്കയിരിക്കുന്നത്‌.

മാര്‍ഗരേഖയിലെ പ്രധാന നിര്‍ദേശങ്ങള്‍

സ്വകാര്യ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കണം. വ്യവസായ പദ്ധതികളിന്‍മേലുള്ള നടപടികള്‍ കാര്യക്ഷമമാക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ക്ലിയറന്‍സ്‌ സെല്‍ രൂപീകരിക്കണം. ക്ലിയറന്‍സ്‌ സെല്ലിന്റെ അനുമതി ലഭിച്ച പദ്ധതികള്‍ക്ക്‌ ഉദ്യോഗസ്‌ഥരില്‍ നിന്ന്‌ ഒരു തടസവും ഉണ്ടാകാന്‍ പാടില്ല.

അടിയന്തരമായി പത്യേക ബിപിഎല്‍ സര്‍വ്വെ നടത്തി സഹായങ്ങള്‍ അനുവദിക്കണം. പട്ടികയില്‍ ചുരുങ്ങിയത്‌ 32 ലക്ഷം കുടുംബങ്ങളെ ഉള്‍പ്പെടുത്തണം. 11 ലക്ഷം കുടുംബങ്ങളെ ഉള്‍പ്പെടുത്തി നേരത്തെ തയ്യാറാക്കിയ ബിപിഎല്‍ പട്ടിക പാര്‍ട്ടി തള്ളി.

ഇഎംഎസ്‌ ഭവന നിര്‍മാണപദ്ധതി, എംഎന്‍ ഭവന നിര്‍മാണ പദ്ധതി എന്നിവ സംയുക്‌തമായി ചേര്‍ന്ന്‌ 10 ലക്ഷം വീടുകള്‍ നിര്‍മിച്ചു നല്‍കണം. ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ളവര്‍ക്കു വിവിധ പദ്ധതികളിലൂടെ ആവശ്യമായ ധനസഹായം നല്‍കണം.

നിക്ഷേപത്തിനു താല്‍പര്യം കാണിക്കുന്നവരെ പ്രോത്സാഹിപ്പിക്കും. മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ മുന്നോട്ടു കൊണ്ടുപോകണം. സാമൂഹിക ക്ഷേമ പദ്ധതികളും സുരക്ഷാ പദ്ധതികളും നടപ്പിലാക്കണം.

കുടംബശ്രീയെ ശക്‌തിപ്പടുത്തുക വഴി കോണ്‍ഗ്രസിന്റെ ജനശ്രീ പദ്ധതിയുടെ കടന്നുവരവിനെ ചെറുക്കണം. കുടുംബശ്രീ പദ്ധതികള്‍ക്ക്‌ കൂടുതല്‍ ഫണ്ട്‌ അനുവദിയ്‌ക്കാന്‍ നടപടികള്‍ സ്വീകരിയ്‌ക്കണം. ഇതിന്‌ പുറമെ എല്ലാത്തിനും മുഖ്യമന്ത്രി മേല്‍നോട്ടം വഹിയ്‌ക്കുകയും സഹകരിയ്‌ക്കുകയും വേണമെന്ന്‌ ജനറല്‍ സെക്രട്ടറി കാരാട്ടിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ മാര്‍ഗ്ഗരേഖ നിര്‍ദ്ദേശിയ്‌ക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X