കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹപന്തലിലെ തീപിടുത്തം: പിന്നില്‍ ആദ്യഭാര്യ

  • By Staff
Google Oneindia Malayalam News

കുവൈത്ത്‌: കുവൈത്ത്‌ സിറ്റിയ്‌ക്കടുത്ത്‌ 'ജ'യില്‍ വിവാഹ വിരുന്നിനിടെ പന്തലിന്‌ തീപിടിച്ചുണ്ടായ ദുരന്തത്തിന്‌ പിന്നില്‍ വരന്റെ ആദ്യ ഭാര്യയുടെ പ്രതികാരം. രണ്ടാമതും വിവാഹത്തിനൊരുങ്ങിയ ഭര്‍ത്താവിനോടുള്ള പ്രതികാരത്തില്‍ 23കാരിയായ ആദ്യഭാര്യ വിവാഹപ്പന്തലിന്‌ മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തിയതാണ്‌ ദുരന്തകാരണമെന്ന്‌ തെളിഞ്ഞു.

അഗ്നിബാധയില്‍ 35 സ്‌ത്രീകളും ആറു കുട്ടികളും വെന്തുമരിക്കുകയും. 80ഓളം പേര്‍ക്ക്‌ ഗുരുതരമായി പൊള്ളലേല്‌ക്കുകയും ചെയ്‌തിരുന്നു. സംഭവത്തിന്റെ ദൃക്‌സാക്ഷികളായ വീട്ടുവേലക്കാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ പൊലീസ്‌ കുറ്റവാളിയെ തിരിച്ചറിഞ്ഞത്‌. ഇവരെ അറസ്റ്റു ചെയ്‌തുവെന്ന്‌ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തീപിടുത്തമുണ്ടായി മൂന്ന്‌ മിനിറ്റിനുള്ളില്‍ നാല്‍പത്തിയൊന്ന്‌ ജീവനുകളാണ് കത്തിക്കരിഞ്ഞത്‌.

ആഗസ്റ്റ്‌ 15ന്‌ രാത്രിയാണ്‌ കുവൈത്തിനെ ഞെട്ടിച്ച ദുരന്തം നടന്നത്‌. സല്‍ക്കാരത്തിനെത്തിയ സ്‌ത്രീകള്‍ക്കായി ഒരുക്കിയ പ്രത്യേക പന്തലിലായിരുന്നു തീ പടര്‍ന്നത്‌. തുടര്‍ന്നുണ്ടായ പരിഭ്രാന്തിയില്‍ ഉന്തിലും തള്ളിലും പെട്ടാണ്‌ കൂടുതല്‍ പേരും മരണമടഞ്ഞത്‌. നിമിഷങ്ങള്‍ക്കകം പന്തല്‍ വെന്തമര്‍ന്നതോടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്തവിധം കത്തിക്കരിയുകയും ചെയ്‌തു. പൂര്‍ണമായും കത്തിക്കരിഞ്ഞു പോയ ആറ്‌ മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ്‌.

അതേസമയം തീപ്പിടിത്തത്തില്‍നിന്ന്‌ പരിക്കുകളൊന്നുമില്ലാതെ നവവധു രക്ഷപ്പെട്ടു. എന്നാല്‍ വധുവിന്റെ അമ്മയും സഹോദരിയും കൊല്ലപ്പെട്ടു. ദുരന്തത്തെ തുടര്‍ന്ന്‌ താത്‌കാലിക ടെന്റുകളില്‍ വിരുന്നകള്‍ സംഘടിപ്പിയ്‌ക്കുന്നത്‌ സര്‍ക്കാര്‍ നിരോധിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X