ഇറാഖ് യുദ്ധം 2011ല്‍ അവസാനിക്കും: ഒബാമ

ആറ് വര്‍ഷത്തോളമായി സുപ്രധാനമായ റോളാണ് അമേരിക്കന്‍ സേനയ്ക്ക് ഇറാഖില്‍ ചെയ്യാനുണ്ടായിരുന്നതെന്നും ഓരോ പ്രദേശങ്ങളില്‍ നിന്നും എല്ലാ വിഭാഗത്തിലുള്ള സെക്യൂരിറ്റി ഉദ്യോഗസ്ഥരേയും പിന്‍വലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാഷിങ്ടണില്‍ വിദേശരാജ്യങ്ങളുമായുള്ള യുദ്ധത്തില്‍ പങ്കെടുത്ത മുന്‍ യു എസ് സൈനികരെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഒബാമ.
2011 അവസാനത്തോടെ ഞങ്ങളുടെ സേനാപിന്‍മാറ്റം പൂര്‍ത്തിയാകും. അതോടെ ഇറാഖ് യുദ്ധത്തിന് വിരാമമാകും-ഒബാമ പറഞ്ഞു. ഇറാഖ് സേനാപിന്‍മാറ്റത്തിന് ശേഷം പാകിസ്താനിലേയും അഫ്ഗാനിലേയും ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളിലായിരിക്കും ഞങ്ങളുടെ ശ്രദ്ധ- അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനിലെ നുഴഞ്ഞുകയറ്റം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications