പനി മരണം 30; ഐഎഎസ് ഓഫീസര്‍ക്കും പനി
ദില്ലി: മുംബൈയില്‍ വീണ്ടും പന്നിപ്പനി മരണം. 7 മാസം പ്രായമുള്ള കുഞ്ഞാണ് കസ്‌തൂര്‍ബാ ആശുപത്രിയില്‍ പന്നിപ്പനിബാധയെത്തുടര്‍ന്ന് മരിച്ചത്.
രാജ്യത്തെ മുപ്പതാമത്തെ പന്നിപ്പനി മരണമാണിത്. ഇതിനിടെ രാജ്യത്ത് 99 പേര്‍ക്ക് കൂടി പനിബാധയുള്ളതായി സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 2000 കടന്നു.
ദില്ലിയില്‍ പുതിയതായി 10പേര്‍ക്കും ബാംഗ്ലൂരിലും മുംബൈയിലും 20പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. പുനെയില്‍ 18പേര്‍ക്കാണ് പുതിയതായി രോഗബാധ കണ്ടെത്തിയത്.
ബീഹാറില്‍ ഐഎഎസ് ഓഫീസര്‍ക്ക് പന്നിപ്പനി ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ലണ്ടനില്‍ നിന്നും അടുത്തിടെ മടങ്ങിയെത്തിയ ഇദ്ദേഹം സംസ്ഥാനത്തെ ആദ്യത്തെ പന്നിപ്പനി രോഗിയാണ്.
അനുദിനം രോഗം കൂടുതല്‍ മാരകമാകുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ദില്ലിയില്‍ ഉന്നതതലയോഗം ചേര്‍ന്നു. കേന്ദ്ര കാബിനറ്റ് സെക്രട്ടറി കെഎം ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം രോഗബാധ തടയുന്നതിന് ആരോഗ്യമന്ത്രാലയം സ്വീകരിച്ച നടപടികള്‍ വിലയിരുത്തി.












Click it and Unblock the Notifications