6 വയസ്സുകാരിയെ 9കാരന്‍ പീഡിപ്പിച്ചു
ഇന്‍ഡോറ (ഹിമാചല്‍ പ്രദേശ്): ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്‌ത കേസില്‍ ഒമ്പതു വയസ്സുകാരനെ പൊലീസ് അറസ്റ്റു ചെയ്‌തു. ഇതോടെ പീഡനക്കേസില്‍ രാജ്യത്ത് അറസ്‌റ്റിലാകുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളായിരിക്കുകയാണ് ഈ ബാലന്‍.
പീഡന കേസില്‍ 376ാം വകുപ്പ് പ്രകാരം അറസ്റ്റിലായ ഒമ്പതുകാരന് ജുവനൈല്‍ കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. പൊലീസ് ലോക്കപ്പില്‍ ഒരു രാത്രി കഴിച്ചു കൂട്ടിയതിന് ശേഷമാണ് ജാമ്യം ലഭിച്ചത്.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലിയ്‌ക്ക് പോയ സമയത്താണ് സംഭവം. പീഡനത്തിനിരയായതിനെ തുടര്‍ന്ന് അവശനിലയിലായ പെണ്‍കുട്ടി വൈകിട്ട് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസിന് പരാതി നല്‍കുകയായിരുന്നു. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
പത്തു വയസ്സിന് താഴെയുള്ളവര്‍ പീഡനക്കേസുകളില്‍ ഉള്‍പ്പെടുന്നത് രാജ്യത്ത് ഏറി വരികയാണ്. മൂന്നു ദിവസം മുമ്പ് ഹരിയാനയില്‍ നാലു വയസ്സുകാരിയെ അപമാനിച്ച സംഭവവുമായി ബന്ധപ്പെട്ട് പത്തു വയസ്സുകാരായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.












Click it and Unblock the Notifications