കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയിലെ സംഭവം കാര്യമാക്കുന്നില്ല: ഷാരൂഖ്

  • By Staff
Google Oneindia Malayalam News

Shah Rukh Khan
മുംബൈ: എമിഗ്രേഷനുമായി ബന്ധപ്പെട്ട്‌ അമേരിക്കയില്‍ ഉണ്ടായ സംഭവങ്ങള്‍ വലിയ ഒരു പ്രശ്‌നമായി കാണുന്നില്ലെന്ന് ബോളിവുഡ് താരം ഷാരൂഖ്‌ഖാന്‍. തനിക്ക്‌ വിഐപി പരിചരണം ലഭിക്കണമെന്ന്‌ ആഗ്രഹം ഇല്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി

അമേരിക്കന്‍ സന്ദര്‍ശനം കഴിഞ്ഞ്‌ മടങ്ങിയെത്തിയ ഷാരൂഖ്‌ വാര്‍ത്താലേഖകരോട്‌ സംസാരിക്കുകയായിരുന്നു. അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അദ്ദേഹത്തിന്‌ ആരാധകര്‍ വന്‍ സ്വീകരണം നല്‌കി.

എന്നെ വലിയ ആളായി പരിഗണിക്കേണ്ടതായി കരുതുന്നില്ല. സുരക്ഷയുടെ കാര്യത്തില്‍ ചില നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഞാന്‍ ഈ സംഭവത്തില്‍ രോഷാകുലനല്ല. എന്നാല്‍, അവിടെ നടന്ന സംഭവം എനിയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കി.

അധികൃതര്‍ എന്നോടു ചോദിച്ച ചോദ്യങ്ങള്‍ അപ്രസക്തങ്ങളായിരുന്നു. മുന്‍ രാഷ്ട്രപതി ഡോക്ടര്‍ എപിജെ അബ്ദുല്‍ കലാമിന്‌ സംഭവിച്ചതുപോലെ തനിക്ക്‌ സംഭവിച്ചില്ല. കലാം ഒരു രാഷ്ട്ര നേതാവാണ്‌. അദ്ദേഹത്തിന്‌ സ്വന്തം രാജ്യത്ത്‌ ഉണ്ടായ അനുഭവം എന്‍േറതില്‍നിന്ന്‌ വ്യത്യസ്‌തമാണ്- ഷാരൂഖ് പറഞ്ഞു.

അമേരിക്കയില്‍ എനിക്ക്‌ മത, വംശീയ വിവേചനം ഉണ്ടായിട്ടില്ല. അതിനാല്‍ അമേരിക്കയുടെ മാപ്പ്‌ താന്‍ ആവശ്യപ്പെടുന്നില്ല-ഷാരൂഖ്‌ഖാന്‍ പറഞ്ഞു.

ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്‌ അമേരിക്കയിലെ ചിക്കാഗോയില്‍ സംഘടിപ്പിച്ച സൗത്ത്‌ഏഷ്യന്‍ കാര്‍ണിവലില്‍ പങ്കെടുക്കാന്‍ പോയ ഷാരൂഖിനെ നെവാര്‍ക്ക്‌ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ച്‌ അധികൃതര്‍ ചോദ്യംചെയ്യുകയായിരുന്നു.

പേരിനൊപ്പം ഖാന്‍ എന്നുള്ളതിനെത്തുടര്‍ന്നാണ് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അധികൃതര്‍ അദ്ദേഹത്തെ രണ്ടുമണിക്കൂറോളം തടഞ്ഞുവച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X