17കാരന്‍ രണ്ടാനമ്മയെ കഴുത്തുഞെരിച്ച് കൊന്നു
മുംബൈ: പണം നല്‍കാന്‍ വസമ്മതിച്ചതിന് 17കാരന്‍ രണ്ടാനമമ്മയെ കഴുത്തുഞെരിച്ചുകൊന്നു. മുംബൈയിലെ കുര്‍ള സ്വദേശിയായ ഇരുപത്തിയെട്ടുകാരിയായ നൂര്‍ ഖാന്‍ ആണ് കൊല്ലപ്പെട്ടത്.
സംഭവത്തെത്തുടര്‍ന്ന് എട്ടാം ക്ലാസുകാരനായ കുട്ടിയെ ചൊവ്വാഴ്‌ച പൊലീസ് അറസ്റ്റുചെയ്‌തിട്ടുണ്ട്. കുട്ടിയുടെ പിതാവ് ദുബയില്‍ ജോലിചെയ്യുകയാണ്.
തിങ്കളാഴ്‌ച കുട്ടി അമ്മയോട് പണം ആവശ്യപ്പെട്ടു. പണം തരില്ലെന്നും കാശ് ധൂര്‍ത്തടിക്കുന്നതിനെക്കുറിച്ച് പിതാവിനോട് പരാതിപ്പെടുമെന്നും നൂര്‍ കുട്ടിയോട് പറഞ്ഞു. ഇതില്‍ കോപാകുലനായ കുട്ടി ഇവരെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കൊലനടത്തിക്കഴിഞ്ഞ് ഭയന്ന കുട്ടി ബന്ധുക്കളെ വിവരമറിയിച്ചു. തുടര്‍ന്ന് തന്റെ ഭാഗത്ത് തെറ്റില്ലെന്ന് വരുത്തിത്തീര്‍ക്കാനും ശ്രമിച്ചു. ബന്ധുക്കളാണ് കുട്ടിയെയും കൊണ്ട് പൊലീസ് സ്റ്റേഷനില്‍ എത്തിയത്.
കുട്ടിയ്‌ക്ക് പഠനത്തില്‍ ശ്രദ്ധയില്ലായിരുന്നുവെന്നും കൂട്ടുകാരുമൊന്നിച്ച് ചുറ്റിക്കറങ്ങുകയാണ് പ്രധാന വിനോദമെന്നും ദുബയിലുള്ള പിതാവ് പറഞ്ഞതായി പൊലീസ് പറയുന്നു.
അമ്മയെ കൊല്ലണമെന്ന് കരുതിയല്ല കഴുത്തുഞെരിച്ചതെന്നും അപ്പോഴത്തെ ദേഷ്യത്തിന് അങ്ങനെ ചെയ്‌തതാണെന്നും ചോദ്യം ചെയ്യലിനിടയില്‍ കുട്ടി പൊലീസിനോട് പറഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications