വിഎസിന്‍റെ പ്രൈവറ്റ് സെക്രട്ടറിയെ മാറ്റുന്നു

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിലപാടിനെ മറികടന്നുകൊണ്ടാണ് രാജേന്ദ്രനെ മാറ്റാന്‍ സിപിഎം കേന്ദ്ര നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.
ഒരു കാലത്ത് വി.എസ്സിന്റെ വിശ്വസ്തനായിരുന്ന പ്രൈവറ്റ് സെക്രട്ടറി എസ്. രാജേന്ദ്രന്‍ സമീപകാലത്ത് പിണറായി പക്ഷത്തിനൊപ്പമാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ചേര്‍ന്ന സംസ്ഥാന സമിതിയില്‍ രാജേന്ദ്രനും പൊളിറ്റിക്കല്‍ സെക്രട്ടറി കെ.എന്‍. ബാലഗോപാലും മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ഞായറാഴ്ച ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ടിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ തന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്നും എസ്. രാജേന്ദ്രനെ മാറ്റണമെന്ന് വി.എസ്. ശക്തമായി ആവശ്യപ്പെട്ടിരുന്നു.
ഫയലുകള്‍ പൂഴ്ത്തുന്നു എന്നതായിരുന്നു രാജേന്ദ്രനെതിരെയുള്ള പ്രധാന പരാതി. സ്വജനപക്ഷപാതം നിഴലിക്കുന്നതാണ് അദ്ദേഹത്തിന്റെ പല തീരുമാനങ്ങളും. ഓഫിസില്‍ വരുന്നവരോടു മോശമായാണു പെരുമാറുന്നത്.
തന്നെ കാണിക്കാതെ രഹസ്യമായി പല ഫയലുകളും സൂക്ഷിക്കുന്നുവെന്ന് ആരോപിച്ച മുഖ്യമന്ത്രി, അവയുടെ പട്ടികയും സമര്‍പ്പിച്ചു. തന്റെ സാന്നിധ്യം ആവശ്യമായ പല കമ്മിറ്റി യോഗങ്ങളും തന്നെ അറിയിക്കാറില്ലെന്നും കുറ്റപ്പെടുത്തി.
രാജേന്ദ്രനുപകരമായി മുന്‍ പിഎസ് സി. ചെയര്‍മാന്‍ അഡ്വക്കേറ്റ് എം. ഗംഗാധരക്കുറുപ്പിനെയോ മുന്‍ എം.പി ചന്ദ്രന്‍പിള്ളയെയോ നിയോഗിക്കണമെന്നും വി.എസ്.ആവശ്യപ്പെട്ടതായി സൂചനയുണ്ട്. എന്നാല്‍, പ്രശ്‌നം പരിശോധിച്ച സംസ്ഥാന സെക്രട്ടേറിയറ്റ് രാജേന്ദ്രനെതിരെ വി.എസ്. ഉന്നയിച്ച പരാതികളില്‍ കഴമ്പില്ലെന്ന നിഗമനത്തിലാണ് എത്തിയത്.
സെക്രട്ടേറിയറ്റ് തന്റെ ആവശ്യം തള്ളിയതിനെത്തുടര്‍ന്നാണ് പ്രകാശ് കാരാട്ടിന്റെ മുന്നില്‍ വി.എസ് ഈ കാര്യം ഉന്നയിച്ചത്.എന്നാല്‍, ചൊവ്വാഴ്ച ചേര്‍ന്ന സംസ്ഥാന സമിതിയില്‍ എസ്. രാജേന്ദ്രനെ മാറ്റാനുള്ള തീരുമാനം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പകരം മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് മാത്രമാണ് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ റിപ്പോര്‍ട്ട് ചെയ്തത്.
എസ്. രാജേന്ദ്രന് പകരമായി തത്കാലം സ്‌പെഷല്‍ പ്രൈവറ്റ് സെക്രട്ടറി ചന്ദ്രശേഖരപ്പണിക്കര്‍ക്ക് ചുമതല നല്‍കുമെന്നാണ് സൂചന. അടുത്തിടെ പാര്‍ട്ടിയില്‍ തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിടുന്ന വിഎസ്സിന് ഇത് നേട്ടമാണ്.












Click it and Unblock the Notifications