ആസിയാന്‍ കരാര്‍: ഒക്ടോബര്‍ 2ന് മനുഷ്യച്ചങ്ങല
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ എതിര്‍പ്പ് അവഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ ഒപ്പിട്ട ആസിയാന്‍ കരാറിനെതിരെയും കേന്ദ്ര നയങ്ങള്‍ക്കെതിരെയും പ്രതിഷേധിയ്‌ക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ രണ്ടിന് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ മനുഷ്യച്ചങ്ങല തീര്‍ക്കാര്‍ സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
ആസിയാന്‍ കരാര്‍ നാണ്യവിളകളില്‍ ഊന്നി നില്‍ക്കുന്ന കേരളത്തിന്റെ കാര്‍ഷിക മേഖലയെ പൂര്‍ണായും തകര്‍ക്കും. നാളികേരം റബര്‍, കുരുമുളക്, കാപ്പി തേയില തുടങ്ങിയ നാണ്യവിളകള്‍ വിലക്കുറച്ച് ഇറക്കുമതി ചെയ്യപ്പെടുന്നതോടെ കര്‍ഷകരുടെ ഭാവി പ്രതിസന്ധയിലാകുമെന്ന് സംസ്ഥാന സമിതി വിലയിരുത്തി.
മനുഷ്യച്ചങ്ങലയില്‍ മുഴുവന്‍ ജനവിഭാഗങ്ങളെയും അണിനിരത്താനും അതിനായി വിപുലമായ പ്രചാരണം സംഘടിപ്പിയ്‌ക്കാനും യോഗം തീരുമാനിച്ചു.












Click it and Unblock the Notifications