തേങ്ങയിടീല്‍ യന്ത്രം കണ്ടുപിടിച്ചാല്‍ 10ലക്ഷം
തിരുവനന്തപുരം: തേങ്ങയിടുന്ന യന്ത്രം വികസിപ്പെടുക്കാന്‍ ആരെങ്കിലും തയ്യാറുണ്ടോ ഉണ്ടെങ്കില്‍ പത്തുലക്ഷം രൂപ സ്വന്തമാക്കാം.
സംസ്ഥാനത്തെ വ്യവസായ വകുപ്പാണ് തേങ്ങയിടീല്‍ യന്ത്രം വികസിപ്പിക്കുന്നവര്‍ക്ക് 10ലക്ഷം സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. മന്ത്രി പാലൊളി മുഹമ്മദ് കുട്ടി ബുധനാഴ്‌ചയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
നിലവില്‍ തെങ്ങുകയറ്റ യന്ത്രം ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇതുപയോഗിച്ചാലും തെങ്ങില്‍ കയറിമാത്രമേ തേങ്ങയിടാന്‍ കഴിയുകയുള്ളു.
തെങ്ങിന്റെ ചുവട്ടില്‍ നിന്നുകൊണ്ട് ആര്‍ക്കും തേങ്ങ പറിക്കാന്‍ കഴിയുന്ന യന്ത്രമാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ മൂന്നു തരത്തിലുള്ള തെങ്ങുകയറ്റയന്ത്രങ്ങളുണ്ട്- മന്ത്രി പറഞ്ഞു.
കണ്ടുപിടുത്തം അംഗീകരിക്കപ്പെട്ടാല്‍ ആദ്യമോഡല്‍ നിര്‍മ്മിക്കാനും മറ്റുമായി ഒരു ലക്ഷംരൂപ സര്‍ക്കാര്‍ നല്‍കും. യന്ത്രം വിജയകരമായി പ്രവര്‍ത്തിച്ചാല്‍ പത്തുലക്ഷം രൂക സമ്മാനവും നല്‍കും.
മാത്രമല്ല വ്യാവസായികമായി നിര്‍മ്മിക്കാന്‍ വേണ്ടുന്ന സഹായവും നല്‍കും. ഇതിന്റെ പൂര്‍ണ വിവരങ്ങള്‍ വ്യവസായ വകുപ്പ് ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി അറിച്ചു.












Click it and Unblock the Notifications