ക്ഷേത്രത്തില്‍ ഒളിക്യാമറ: ശാസ്‌ത്രജ്ഞന്‍ പിടിയില്‍
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളില്‍ ഒളിക്യാമറയുമായി കടന്ന് ചിത്രമെടുത്തയാളെ പൊലീസ് പിടികൂടി. ഇയാള്‍ ഐഎസ്‌ആര്‍ഒയിലെ ശാസ്‌ത്രജ്ഞന്‍ ആണെന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു.
സംഭവത്തില്‍ ദൂരൂഹതകളൊന്നുമില്ലെന്നാണ് സൂചന. ചൊവ്വാഴ്‌ച രാത്രി 7.30ന് തൊഴുതുനില്‍ക്കുന്ന ഇയാളുടെ കൈയ്‌ക്കുള്ളില്‍ നിന്നും ക്യമാറ കണ്ട സുരക്ഷാ ഉദ്യോഗസ്ഥന്‍ അത് പിടിച്ചെടുത്ത് സൂക്ഷിക്കുകയായിരുന്നു.
സമയം കഴിഞ്ഞിട്ടും ഇയാളെ കാണാതായതോടെ സംഭവത്തിന് ദൂരൂഹതയേറി. ക്ഷേത്രത്തിനകത്തെ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ക്യാമറ പരിശോധിച്ചപ്പോള്‍ വിഎസ്‌എസിയുടെ പല പ്രൊജക്ടുകളെക്കുറിച്ചുള്ള വിവരങ്ങളും അതിന്റെ മാപ്പുകളും കണ്ടെത്തി.
ഇതോടെ ക്ഷേത്രം സുരക്ഷാ ഉദ്യോഗസ്ഥര്‍ കാര്യം പൊലീസിനെ അറിയിച്ചു. എട്ടരയോടെ ക്ഷേത്രത്തില്‍ എത്തിയ പൊലീസ് ക്യാമറ കമ്മീഷണര്‍ ഓഫീസില്‍ എത്തിച്ചു. വിശദ പരിശോധനയില്‍ തന്ത്രപ്രധാന സ്ഥലങ്ങള്‍ എല്ലാം കാമറയില്‍ പകര്‍ത്തിയതായി കണ്ടെത്തി.
ക്ഷേത്രത്തിലെത്തുന്നവര്‍ ഇത്തരം വസ്‌തുക്കള്‍ ഉപയോഗിക്കുന്നത് കാണുമ്പോള്‍ സുരക്ഷാ ജീവനക്കാര്‍ അത് വാങ്ങി സൂക്ഷിക്കുകയാണ് പതിവ്. ദര്‍ശനംകഴിഞ്ഞ മടങ്ങിവരുമ്പോള്‍ ഇത് തിരികെ നല്‍കുകയും ചെയ്യും.
എന്നാല്‍ പിടിച്ചെടുത്ത ക്യാമറ വാങ്ങാന്‍ ആളെത്താത്തതാണ് ഉദ്യോഗസ്ഥരെ ആശങ്കാകുലരാക്കിയത്. പ്രശ്‌നം ഇത്രയൊക്കെ ആയപ്പോഴേയ്‌ക്കും ബുധനാഴ്‌ച രാവിലെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ഇയാളെ പൊലീസില്‍ ഹാജരാക്കി.












Click it and Unblock the Notifications