12കുട്ടികളെ ഉദരത്തില്‍ പേറി 30കാരി
ടുണീഷ്യ: ഒറ്റ പ്രസവത്തില്‍ എട്ടുകുട്ടികള്‍വരെയുണ്ടായ കഥ മുന്പേ നമ്മള്‍ കേട്ടിരിക്കുന്നു. എന്നാല്‍ ഈ റെക്കോര്‍ഡ് തിരുത്താന്‍ ആഫ്രിക്കന്‍ രാജ്യമായ ടുണീഷ്യയില്‍ ഒരു യുവതി തയ്യാറെടുക്കുന്നു.
മുപ്പതുകാരിയായ ഇവരുടെ വയറ്റില്‍ 12 കുഞ്ഞുങ്ങളാണുള്ളത്. ആറ് ആണ്‍കുട്ടികളും, ആറ് പെണ്‍കുട്ടികളും. ഗാഫ്‌സയിലെ സ്‌കൂളില്‍ അറബി അധ്യാപകനായ മാര്‍വാന്റെ ഭാര്യയാണ് ഇവര്‍.
വിവാഹശേഷം രണ്ടുവതണ ഗര്‍ഭം അലസിപ്പോയശേഷം ഗര്‍ഭധാരണത്തിന് ചികിത്സ നടത്തിയാണ് ഇവര്‍ ഗര്‍ഭിണിയായത്. അപ്പോഴാവട്ടെ ദൈവം അറിഞ്ഞനുഗ്രഹിക്കുകയും ചെയ്‌തിരിക്കുന്നു.
യുവതിയുടെ ഉദരം കണ്ട പലരും ഇരട്ടക്കുട്ടികളായിരിക്കുമെന്ന് നേരത്തേ അഭിപ്രായപ്പെട്ടിരുന്നുവത്രേ. എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയിലാണ് 12കുട്ടികളുള്ള വിവരമറിഞ്ഞത്.
ഇതില്‍ സന്തോഷമാണെന്നാണ് മര്‍വാനും ഭാര്യയും പറയുന്നത്. എന്നാല്‍ ഡോക്ടര്‍മാര്‍ക്ക് ഇത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഒറ്റപ്രസവത്തില്‍ 12കുട്ടികള്‍ക്ക് ജന്മം നല്‍കുകയെന്നത് യുവതിയുടെ ആരോഗ്യത്തിന് ദോഷം ചെയ്‌തേയ്‌ക്കുമെന്നാണ് അവര്‍ പറയുന്നത്.
സാധാരണ പ്രസവം എളുപ്പമാകാതെ വന്നാല്‍ സിസേറിയനിലൂടെ കുട്ടികളെ പുറത്തെടുക്കുന്നതും വിഷമകരമായിരിക്കുമെന്നാണ് മെഡിക്കല്‍ വിദഗ്‌ധര്‍ പറയുന്നത്.
ഒറ്റ പ്രസവത്തില്‍ പന്ത്രണ്ട് കുട്ടികളെന്നത് ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമാണ്. ഈ വര്‍ഷം ജനുവരിയില്‍ അമേരിക്കക്കാരി നദ്യസുലെമാന്‍ എട്ട് കുട്ടികള്‍ക്ക് ജന്മം നല്കിയിരുന്നു. ബ്രിട്ടിഷുകാരിയായ നൌലാ കോണ്‍വേ ഈ വര്‍ഷം മെയില്‍ എട്ട് കുഞ്ഞുങ്ങളെ ഗര്‍ഭം ധരിച്ചിരുന്നെങ്കിലും മൂന്ന് പെണ്‍കുഞ്ഞുങ്ങള്‍ മാത്രമാണ് ജീവിച്ചത്.
1996ല്‍ മറ്റൊരു ബ്രിട്ടീഷുകാരിയും എട്ട് കുഞ്ഞുങ്ങളെ പ്രസവിച്ചെങ്കിലും മുന്ന് ദിവസത്തിന് ശേഷം കുട്ടികള്‍ മരിച്ചു. 1998ല്‍ നെജീരിയക്കാരിയായ കെം ചുക്ക്വാ എട്ട് കുട്ടികള്‍ക്ക് ജന്മം നല്കിയിരുന്നു.
അമേരിക്കയിലെ ഹോസ്റ്റണില്‍ ജനിച്ച എട്ടുപേരില്‍ ഒരാളൊഴികെയുള്ള അഞ്ച് പെണ്ണും രണ്ട് ആണ്‍കുട്ടികളും കഴിഞ്ഞവര്‍ഷം പത്താം ജന്മദിനം ആഘോഷിച്ചിരുന്നു. യാതൊരു ശരീരിക പ്രശ്നങ്ങളും അലട്ടാതെ ഈ പന്ത്രണ്ട് കുഞ്ഞുങ്ങളും ആരോഗ്യത്തോടെ ജനിക്കുന്നതും കാത്തിരിക്കയാണ് ടുണീഷ്യയന്‍ ജനത.












Click it and Unblock the Notifications