മുരളി അപേക്ഷ നല്കട്ടെയെന്ന് കോണ്‍ഗ്രസ്
ദില്ലി: കോണ്‍ഗ്രസ്സിലേക്ക് മടങ്ങിവരാന്‍ കെ. മുരളീധരന് അപേക്ഷ നല്കിയാല് അത് കെപിസിസിയുടെ പരിഗണനയ്ക്ക് അയയ്ക്കുമെന്ന മുന്‍നിലപാടില്‍ മാറ്റമില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മൊഹ്സിന കിദ്വായി പറഞ്ഞു.
മുരളീധരന്റെ അപേക്ഷ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് ഇതേവരെ ലഭിച്ചിട്ടില്ലെന്നും മൊഹ്സിന അറിയിച്ചു. ദില്ലിയില്‍ കെ. കരുണാകരനുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് കിദ്വായി ഇക്കാര്യം പറഞ്ഞത്.
മുരളീധരന്റെ മടങ്ങിവരവു സംബന്ധിച്ച തന്റെ അഭിപ്രായം കെ. കരുണാകരന് ചര്‍ച്ചയില്‍ മൊഹ്സിന കിദ്വായിയെ ധരിപ്പിച്ചതായാണറിയുന്നത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയോഗത്തില്‍ പങ്കെടുക്കാന്‍ ബുധനാഴ്ച ദില്ലിയിലെത്തിയ കരുണാകരനെ രാത്രി കേരള ഹൗസിലെത്തിയാണ് മൊഹ്സിന കിദ്വായി കണ്ടത്. ചര്‍ച്ച അരമണിക്കൂറോളം നീണ്ടു. എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കിദ്വായിയും കരുണാകരനും വിസമ്മതിച്ചു.
മുരളീധരന്റെ മടങ്ങിവരവിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം അനൗപചാരിക സംഭാഷണവേളയില്‍ കരുണാകരന് ദേശീയനേതാക്കളെ ധരിപ്പിച്ചതായാണ് സൂചന. കരുണാകരന് വ്യാഴാഴ്ച വൈകിട്ട് കേരളത്തിലേക്ക് തിരിക്കുമെന്നാണ് അറിയുന്നത്.
-
എഫ്സിആര്‍എ നിയമ ഭേദഗതി: കോണ്‍ഗ്രസ് എംപിമാര്‍ക്ക് ഡല്‍ഹിയില്‍ എത്താന്‍ നിര്‍ദേശം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം!












Click it and Unblock the Notifications