സുരേഷ് കുമാറിന്റെ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
കൊച്ചി: സര്‍വീസില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സസ്‌പെന്‍ഷനില്‍ കഴിയുന്ന മുന്‍ മൂന്നാര്‍ ദൗത്യസംഘം തലവന്‍ കെ സുരേഷ് കുമാര്‍ ഐഎഎസ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഫയലില്‍ സ്വീകരിച്ചു.
വകുപ്പുതല അന്വേഷണം പൂര്‍ത്തിയായോ, സസ്‌പെന്‍ഷന്‍ നീട്ടേണ്ടതുണ്ടോ എന്നീ കാര്യങ്ങള്‍ അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേസ് ഈ മാസം 25ലേയ്‌ക്കു മാറ്റി.
സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരിക്കെ ചട്ടങ്ങള്‍ ലംഘിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ പരസ്യമായി ആരോപണങ്ങള്‍ ഉന്നയിച്ചതിനാണ് സുരേഷ് കുമാറിനെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്‌തത്. സെന്‍ട്രല്‍ അഡ്‌മിനിസ്‌ട്രേഷന്‍ ട്രിബ്യൂണലില്‍ സുരേഷ് കുമാര്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും അതു തള്ളിയിരുന്നു. അതിനുശേഷമാണു ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
സുരേഷ് കുമാറിനെ സര്‍വീസില്‍ തിരികെ പ്രവേശിപ്പിയ്‌ക്കാന്‍ ശുപാര്‍ശ ചെയ്‌ത് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും സിപിഎം നേതൃത്വം ഇടപെട്ട് ഈ നീക്കം മരവിപ്പിച്ചുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു.


Click it and Unblock the Notifications