അലക്കുയന്ത്രത്തില്‍ വീണ് ഒന്നരവയസ്സുകാരന് മരിച്ചു
ഇരിക്കൂര്‍(കണ്ണൂര്‍): വാഷിങ്മെഷീനില്‍ വീണ ഒന്നരവയസ്സുകാരന് മരിച്ചു. പടിയൂര്‍ പഞ്ചായത്തിലെ എളംബശ്ശേരിയില് സ്റ്റീഫന്‍-റീന ദമ്പതിമാരുടെ ഇളയ മകന് ആല്‍ഫ്രഡ് ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയ്ക്ക് കുട്ടിയുടെ മുത്തശ്ശന് കുര്യന് വീട്ടില്‍നിന്ന് പുറത്ത് പോകുമ്പോള്‍ വീടിന്റെ വാതിലടച്ചിരുന്നു. ഏതാനും സമയം കഴിഞ്ഞ് മടങ്ങിവന്നപ്പോള്‍ കുട്ടിയെ കാണാത്തതിനാല്‍ നടത്തിയ തിരച്ചിലിനിടയിലാണ് വാഷിങ്മെഷീനില്‍ മുഖംകുത്തി നില്ക്കുന്ന നിലയില്‍ കണ്ടത്. കുട്ടിയെ പുറത്തെടുത്തപ്പോള്‍ മരിച്ച നിലയിലായിരുന്നു. സംഭവം നടക്കുന്പോള് വീട്ടില്‍ കുട്ടിയുടെ മുത്തശ്ശി മാത്രമേ ഉണ്ടായിരുന്നുള്ളു.
വാഷിങ്മെഷീനിന്റെ അടുത്തേക്ക് പ്ലാസ്റ്റിക് കസേര എടുത്തുകൊണ്ടുപോയി അതില്‍ കയറി ഉള്ളിലേക്ക് നോക്കിയപ്പോള്‍ കൈകള്‍ വഴുതി മുഖംകുത്തി വീഴുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കളായ സ്റ്റീഫനും റീനയും ലണ്ടനില്‍ നഴ്സുമാരാണ്.
ആല്‍ഫ്രഡ് ജനിച്ചതും ലണ്ടനിലായിരുന്നു. മൂത്ത സഹോദരന് ആല്‍ബര്‍ട്ട് മാതാപിതാക്കള്‍ക്കൊപ്പം ലണ്ടനില്‍ പഠിക്കുകയാണ്. സഹോദരി ഫിയോണ വയനാട്ടിലെ അമ്മയുടെ തറവാട്ടുവീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പമാണുള്ളത്. സ്റ്റീഫനും റീനയും നാട്ടില്‍ വന്ന് കഴിഞ്ഞ ജനവരിയിലാണ് ലണ്ടനിലേക്ക് പോയത്. തിരിച്ചുപോകുമ്പോള്‍ ഇളയ മകനെ സ്റ്റീഫന്റെ പിതാവ് കുര്യന്റെ കൂടെ നിര്‍ത്തുകയായിരുന്നു.
മാതാപിതാക്കള്‍ ലണ്ടനില്‍നിന്ന് എത്തിയശേഷം വെള്ളിയാഴ്ച തിരൂര്‍ സെന്റ് ഫ്രാന്‍സിസ് അസീസി ചര്‍ച്ചില്‍ ശവസംസ്കാരം നടക്കും.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications