ഹൈടെക് ബസുകള്‍ ഒക്ടോബറില്‍ നിരത്തിലിറങ്ങും
തിരുവനന്തപുരം: ജവഹര്‍ലാല്‍ നെഹ്‌റു നഗര വികസന പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ ഒക്ടോബര്‍ മാസം മുതിയ പുതിയ ഹൈടെക് ബസുകള്‍ നിരത്തിലിറക്കാന്‍ തീരുമാനമായതായി തദ്ദേശ ഭരണ മന്ത്രി പാലോളി മുഹമ്മദ് കുട്ടി അറിയിച്ചു.
ഈ ബസ്സുകളുടെ നടത്തിപ്പിന് ഓരോ നഗരസഭയിലും സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കും. ഹൈടെക് ബസുകള്‍ ഓടിക്കുന്നത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും ഗതാഗത വകുപ്പു മന്ത്രിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ബസ് റൂട്ട് സംബന്ധിച്ച് കെഎസ്‌ആര്‍ടിസി തയാറാക്കിയ് കരട് ലിസ്റ്റ് കോര്‍പ്പറേഷനുകള്‍ക്ക് കൈമാറിയിട്ടുണ്ട്. കോര്‍പ്പറേഷനുകളുടെ അഭിപ്രായം കൂടി ലഭിച്ചതിനു ശേഷം അന്തിമ അംഗീകാരം നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം നഗരത്തില്‍ 150 ബസുകളും (30 എസി ലോ ഫ്‌ളോര്‍ ബസുകളും 120 നോണ്‍ എസി ലോ ഫ്‌ളോര്‍ ബസുകളും) കൊച്ചി നഗരത്തില്‍ 200 ബസുകളും (50 ലോ ഫ്‌ളോര്‍ ബസുകളും 120 നോണ്‍ എസി ലോ ഫ്‌ളോര്‍ ബസുകളുമാണ് 20 മിനി ബസുകളും) ആണ് നിരത്തിലിറങ്ങുക.












Click it and Unblock the Notifications