മുഖ്യമന്ത്രിയ്ക്ക് പുതിയ പ്രൈവറ്റ് സെക്രട്ടറി
തിരുവനന്തപുരം: മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് പുതിയ പ്രൈവറ്റ് സെക്രട്ടറി. നീക്കം ചെയ്യപ്പെട്ട എസ്. രാജേന്ദ്രനു പകരം എന്‍. ചന്ദ്രശേഖരപ്പണിക്കര്‍ വിഎസിന്‍റെ പ്രൈവറ്റ് സെക്രട്ടറിയായി ചുമതലയേറ്റു.
പണിക്കര്‍ മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ബുധനാഴ്ച രാവിലെ മന്ത്രിസഭായോഗം കഴിഞ്ഞയുടന്‍ പ്രൈവറ്റ് സെക്രട്ടറി രാജേന്ദ്രന്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കി. തന്നെ പ്രൈവറ്റ് സെക്രട്ടറി സ്‌ഥാനത്തുനിന്നും വിടുതല്‍ ചെയ്യണമെന്ന അപേക്ഷയായിരുന്നു ആ കത്തിലെ ഉളളടക്കം. ഉടന്‍തന്നെ വിടുതല്‍ ചെയ്യാന്‍ മുഖ്യമന്ത്രി അനുമതി നല്‍കി.
ചന്ദ്രശേഖരപ്പണിക്കരെ നിയമിച്ചുകൊണ്ടുളള ഉത്തരവിലും ഉടന്‍തന്നെ ഒപ്പുവച്ചു. വി.എസ്. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചയാളാണു നിയമസഭാ സെക്രട്ടേറിയറ്റിലെ മുന്‍ ജോയിന്റ് സെക്രട്ടറിയായ എന്‍. ചന്ദ്രശേഖരപ്പണിക്കര്‍. വയലാര്‍ സ്വദേശിയാണ് ഇദ്ദേഹം.
തുടര്‍ന്ന് എം. വിജയകുമാര്‍ സ്‌പീക്കറായപ്പോള്‍ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി. പിന്നീട് വി.എസ് പ്രതിപക്ഷ നേതാവായപ്പോഴും അദ്ദേഹത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.
കേന്ദ്രനേതൃത്വത്തിനു മുന്നില്‍ പരാതി ബോധിപ്പിച്ചുകൊണ്ടു രാജേന്ദ്രനെ നിര്‍ബന്ധപൂര്‍വം മാറ്റിയ വി.എസിന്റെ നടപടിയില്‍ ഔദ്യോഗികപക്ഷം അമര്‍ഷത്തിലാണ്. മറ്റു ചുമതലകള്‍ ഏല്‍പ്പിക്കാനാണ് അദ്ദേഹത്തെ മാറ്റിയത് എന്ന പാര്‍ട്ടിയുടെ വിശദീകരണം ഇതു വ്യക്തമാക്കുന്നു.
എന്നാല്‍ ഏറെക്കാലത്തിനുശേഷം തങ്ങളുടെ ഒരു ആവശ്യം നേടിയെടുത്തതിന്റെ ആഹ്ളാദത്തിലാണ് വി.എസ് പക്ഷക്കാര്‍.












Click it and Unblock the Notifications