രാജേന്ദ്രനില്‍ മതിപ്പുണ്ടെന്ന് സിപിഎം നേതൃത്വം
തിരുവനന്തപുരം: പ്രൈവറ്റ് സെക്രട്ടറിയെ മാറ്റണമെന്ന മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആവശ്യം കേന്ദ്ര നേതൃത്വം നടപ്പാക്കിയത് സിപിഎമ്മില്‍ പുതിയ ചേരിപ്പോരിന് വഴിവെക്കുന്നു. തങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് രാജേന്ദ്രനെ മാറ്റിയതില്‍ പ്രകോപിതരായ സംസ്ഥാന നേതൃത്വം രാജേന്ദ്രന് മറ്റൊരു സുപ്രധാന വകുപ്പ് നല്‍കി വിഎസ് പക്ഷത്തിന് തക്കതായ മറുപടി കൊടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
വിഎസിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് സ്ഥാനചലനം സംഭവിച്ച രാജേന്ദ്രന്റെ പ്രവര്‍ത്തനങ്ങളില്‍ മതിപ്പുണ്ടെന്ന സെക്രട്ടേറിയറ്റ് വാര്‍ത്താക്കുറിപ്പ് ഇറക്കിയത് ഇതിന്റെ ഭാഗമായിട്ടാണെന്നും വിലയിരുത്തപ്പെടുന്നു. രാജേന്ദ്രനെ മാറ്റിയത് സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും സംസ്ഥാനഘടകം വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള മറ്റു വാര്‍ത്തകള്‍ പാര്‍ട്ടി നിഷേധിക്കുമ്പോഴും മാറ്റം സാധാരണ നടപടി ക്രമമാണെന്നായിരുന്നു വിഎസിന്റെ പ്രതികരണം.
രാജേന്ദ്രന് സര്‍ക്കാരില്‍ തന്നെയോ പാര്‍ട്ടിയിലോ സുപ്രധാനമായ ചുമതല നല്‍കി വിഎസ് തന്റെ ആവശ്യം നേടിയെടുത്തുവെന്ന അവകാശ വാദത്തെ ഇല്ലാതെയാക്കാമെന്നാണ് ഒദ്യോഗിക പക്ഷം കരുതുന്നത്.












Click it and Unblock the Notifications