കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആസിയാന്‍ കരാര്‍ കടലിലെറിയണം: രാമചന്ദ്രന്‍പിള്ള

  • By Staff
Google Oneindia Malayalam News

തൃശൂര്‍: ആസിയാന്‍ കരാര്‍ കടലിലെറിയണമെന്നും അതിനായി സമാനചിന്താഗതിക്കാരായ സംഘടനകളുമായി കൈകോര്‍ക്കുമെന്നും അഖിലേന്ത്യാ കിസാന്‍സഭാ പ്രസിഡന്റ്‌ എസ്‌ രാമചന്ദ്രന്‍ പിള്ള.

കരാര്‍ പ്രകാരം ഇന്ത്യയിലെത്തുന്ന ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗകൂടിയായ രാമചന്ദ്രന്‍പിള്ള പറഞ്ഞു.

തൃശൂരില്‍ കേരളകര്‍ഷക സംഘം ജില്ലാ കമ്മിറ്റിയുടെ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉത്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സേവനമേഖലിയലെ വമ്പന്മാരെ സഹായിക്കാന്‍ ഭൂരിഭാഗംവരുന്ന കര്‍ഷകരുടെ താല്‍പര്യം ബലികഴിയ്‌ക്കുകയാണ്‌ കേന്ദ്രസര്‍ക്കാര്‍ ചെയ്‌തത്‌. ഉല്‍പാദനക്ഷമത കൂടുതലും ഉല്‍പാദനച്ചെലവ്‌ കുറവുമുള്ള ആസ്യാന്‍ രാജ്യങ്ങള്‍ക്കുമുന്നില്‍ ഇന്ത്യയിലെ ഉല്‍പ്പന്നങ്ങളെയും കര്‍ഷകരെയും ബലികൊടുക്കുകയാണ്‌ കരാര്‍.

വിലയിടിവുമൂലം ഇപ്പോള്‍ത്തന്നെ കഷ്ടത്തിലായിരിക്കുന്ന കര്‍ഷകരെ കൂടുതല്‍ ദയനീയമായ അവസ്ഥയിലേയ്‌ക്ക്‌ തള്ളിവിടുന്നതാണ്‌ കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം.

ഉല്‍പാദനക്ഷമതയുടെ മേല്‍ക്കയ്യുള്ള ആസിയാന്‍ രാജ്യങ്ങള്‍ ഇവിടുത്തെ ഉല്‍പ്പന്നങ്ങളേക്കാള്‍ വിലകുറച്ച്‌ കാപ്പിയും കുരുമുളകുമൊക്കെ വിപണനം നടത്തുമ്പോള്‍ സുഗന്ധദ്രവ്യമേഖലയില്‍ ഇന്ത്യയ്‌ക്കുള്ള പേരുതന്നെ നഷ്ടപ്പെടും- അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X